ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്: അന്തിമ പോളിങ് ശതമാനം പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമീഷൻ

തി​രു​വ​ന​ന്ത​പു​രം: ര​ണ്ട് ഘ​ട്ട​ങ്ങ​ളായി നടന്ന ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പിന്‍റെ അന്തിമ പോളിങ് ശതമാനം പുറത്തുവിട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ. സം​സ്ഥാ​ന​ത്ത് ആകെ 73.68 ശ​ത​മാ​നം പോ​ളി​ങ് ആണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 2020ല്‍ 75.95 ​ശ​ത​മാ​നം ആ​യി​രു​ന്നു പോ​ളി​ങ്.

ക​ഴി​ഞ്ഞ ​ത​വ​ണ​ത്തെ അ​പേ​ക്ഷി​ച്ച് തി​രു​വ​ന​ന്ത​പു​രം മു​ത​ൽ എ​റ​ണാ​കു​ളം വ​രെ ഏ​ഴ് ജി​ല്ല​ക​ളി​ൽ ചൊ​വ്വാ​ഴ്ച ന​ട​ന്ന ഒ​ന്നാം​ഘ​ട്ട പോ​ളി​ങി​ൽ മൂ​ന്ന് ശ​ത​മാ​ന​ത്തി​ന്‍റെ കു​റ​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്, 70.91 ശ​ത​മാ​നം ആ​യി​രു​ന്നു പോ​ളി​ങ്. എ​ന്നാ​ൽ വ്യാ​ഴാ​ഴ്ച ന​ട​ന്ന ര​ണ്ടാം​ഘ​ട്ട​ത്തി​ൽ തൃ​ശൂ​ർ മു​ത​ൽ കാ​സ​ർ​കോ​ട് വ​രെ ഏ​ഴു​ജി​ല്ല​ക​ളി​ൽ മി​ക​ച്ച പോ​ളി​ങ് ആ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്, 76.08 ശ​ത​മാ​നം ആ​ണ് ഇ​വി​ടെ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ഒ​ന്നാം​ഘ​ട്ട​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പോ​ളി​ങ് ന​ട​ന്ന​ത് എ​റ​ണാ​കു​ളം ജി​ല്ല​യി​ലാ​ണ്-74.57 ശ​ത​മാ​നം. കു​റ​വ് പ​ത്ത​നം​തി​ട്ട​യി​ൽ-66.78 ശ​ത​മാ​നം. ര​ണ്ടാം​ഘ​ട്ട​ത്തി​ൽ കൂ​ടു​ത​ൽ വ​യ​നാ​ട് ജി​ല്ല​യി​ലാ​ണ്-78.29 ശ​ത​മാ​നം. കു​റ​വ് തൃ​ശൂ​രും-72.48 ശ​ത​മാ​നം.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഉ​ൾ​പ്പെ​ട്ട മൂ​ന്ന് കോ​ർ​പ​റേ​ഷ​നു​ക​ളി​ൽ ഉ​യ​ർ​ന്ന പോ​ളി​ങ് കൊ​ല്ല​ത്താ​ണ്-63.35 ശ​ത​മാ​നം. കൊ​ച്ചി​യി​ൽ 62.44 ശ​ത​മാ​ന​വും തി​രു​വ​ന​ന്ത​പു​ര​ത്ത് 58.29 ശ​ത​മാ​ന​വു​മാ​ണ് പോ​ളി​ങ്. ര​ണ്ടാം​ഘ​ട്ട​ത്തി​ൽ ഉ​ൾ​പ്പെ​ട്ട മൂ​ന്ന് കോ​ർ​പ​റേ​ഷ​നു​ക​ളി​ൽ ഉ​യ​ർ​ന്ന പോ​ളി​ങ് ക​ണ്ണൂ​രി​ലാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്-70.33 ശ​ത​മാ​നം. തൃ​ശൂ​ർ- 62.45, കോ​ഴി​ക്കോ​ട്- 69.55 ശ​ത​മാ​ന​വു​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ഒ​ന്നാം​ഘ​ട്ട പോ​ളി​ങ് (​ബ്രാ​ക്ക​റ്റി​ൽ 2020 )

തി​രു​വ​ന​ന്ത​പു​രം 67.47 (70.2)

കൊ​ല്ലം 70.35 (73.51)

പ​ത്ത​നം​തി​ട്ട 66.78 (69.72)

ആ​ല​പ്പു​ഴ 73.82 (77.39)

കോ​ട്ട​യം 70.86 (73.95)

ഇ​ടു​ക്കി 71.78 (74.68)

എ​റ​ണാ​കു​ളം 74.57 (77.28)

ര​ണ്ടാം​ഘ​ട്ട പോ​ളി​ങ് (ബ്രാ​ക്ക​റ്റി​ൽ 2020)

തൃ​ശൂ​ർ 72.48 (75.20)

പാ​ല​ക്കാ​ട്​ 76.27 (78.13)

മ​ല​പ്പു​റം 77.37 (78.91)

കോ​ഴി​ക്കോ​ട്​ 77.27 (79.20)

വ​യ​നാ​ട്​ 78.29 (79.47)

ക​ണ്ണൂ​ർ 76.77 (77.13)

കാ​സ​ർ​കോ​ട്​ 74.89 (77.25)

സ്ഥാ​നാ​ർ​ഥി​ക​ള്‍ മ​രി​ച്ച​തി​നെ തു​ട​ര്‍ന്ന് തി​രു​വ​ന​ന്ത​പു​രം കോ​ര്‍പ​റേ​ഷ​നി​ലെ വി​ഴി​ഞ്ഞം, എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ പാ​മ്പാ​ക്കു​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഓ​ണ​ക്കൂ​ർ മ​ല​പ്പു​റം മൂ​ത്തേ​ടം പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴാം വാ​ർ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ വോ​ട്ടെ​ടു​പ്പ് റ​ദ്ദാ​ക്കി. ഇ​വി​ട​ങ്ങ​ളി​ല്‍ വോ​ട്ടെ​ടു​പ്പ് പി​ന്നീ​ട് ന​ട​ക്കും.

Tags:    
News Summary - Kerala Local Body election: Kerala Election Commission releases final polling percentage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.