‘രാഹുൽ അടഞ്ഞ അധ്യായം, വന്നതും പോയതും പാർട്ടിയെ ബാധിക്കില്ല’; കൂടെ ഭാരവാഹികൾ പോയാൽ നടപടിയെന്ന് ഡി.സി.സി അധ്യക്ഷൻ

പാലക്കാട്: ബ​ലാ​ത്സം​ഗ​ക്കേ​സി​നെ തു​ട​ർ​ന്ന് ഒ​ളി​വി​ലാ​യി​രു​ന്ന രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം.​എ​ൽ.​എ പാലക്കാട്ട് തിരികെ എത്തിയതിൽ പ്രതിയകരിച്ച് ഡി.സി.സി അധ്യക്ഷൻ എ. തങ്കപ്പൻ. രാഹുൽ എന്നത് അടഞ്ഞ അധ്യായമാണെന്നും വന്നതും പോയതും പാർട്ടിയെ ബാധിക്കില്ലെന്നും എ. തങ്കപ്പൻ പറഞ്ഞു.

രാഹുൽ വന്നതും പോയതും പാർട്ടിക്ക് ഒരു പ്രതിസന്ധിയും ഉണ്ടാക്കിയിട്ടില്ല. സാധാരണക്കാരനായ ഒരു പൗരൻ വന്ന പോലെ ഉള്ളൂ. എം.എൽ.എ എന്ന നിലയിൽ ജനങ്ങളെ കണ്ടുകാണും. രാഹുൽ വന്നതിനെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. വാർത്തിയിലൂടെയാണ് ഇക്കാര്യം അറിഞ്ഞത്. സ്ഥാനാർഥി രാഹുലിനൊപ്പം പോയത് ഒരു വോട്ട് പാഴാക്കേണ്ടന്ന് കരുതിയാവാം.

കോൺഗ്രസിൽ നിന്ന് പുറത്താക്കിയ രാഹുലിനൊപ്പം ഒരു പാർട്ടി പ്രവർത്തകനും പോകില്ല. രാഹുലിനൊപ്പം ഉണ്ടായിരുന്ന ആൾ നിലവിൽ പാർട്ടി ഭാരവാഹിയല്ല. രാഹുലിന്‍റെ കൂടെ ഭാരവാഹികൾ പോയാൽ നടപടി സ്വീകരിക്കുമെന്നും എ. തങ്കപ്പൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

ബ​ലാ​ത്സം​ഗ​ക്കേ​സി​നെ തു​ട​ർ​ന്ന് 15 ദി​വ​സ​മാ​യി ഒ​ളി​വി​ലാ​യി​രു​ന്ന രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം.​എ​ൽ.​എ വോട്ടെടുപ്പ് ദിവസമായ വ്യാഴാഴ്ചയാണ് പാലക്കാട് തിരിച്ചെത്തിയത്. ര​ണ്ടാം പീ​ഡ​ന​ക്കേ​സി​ൽ ബു​ധ​നാ​ഴ്ച മു​ൻ​കൂ​ർ ജാ​മ്യം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് രാ​ഹു​ൽ ഒ​ളി​വു​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ചത്.

പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ​യി​ലെ കു​ന്ന​ത്തൂ​ർ​മേ​ട് സൗ​ത്തി​ലെ സെൻറ് സെ​ബാ​സ്റ്റ്യ​ൻ​സ് സ്കൂ​ളി​ലെ ബൂ​ത്തി​ലെ​ത്തി രാഹുൽ വോ​ട്ട് ചെ​യ്യുകയും ചെയ്തു. ജാ​മ്യം ല​ഭി​ച്ച രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ വോ​ട്ട് ചെ​യ്യാ​നെ​ത്തി​യേ​ക്കു​മെ​ന്ന സൂ​ച​ന രാ​വി​ലെ മു​ത​ല്‍ ശ​ക്ത​മാ​യി​രു​ന്നു. വോ​ട്ടെ​ടു​പ്പി​ന്‍റെ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ വൈ​കീ​ട്ട് 4.55ഓ​ടെ​യാ​ണ് എ​ത്തി​യ​ത്.

എം.​എ​ല്‍.​എ എ​ത്തി​യ​തോ​ടെ വോ​ട്ടി​ങ് കേ​ന്ദ്ര​ത്തി​നു മു​ന്നി​ല്‍ സി.​പി.​എം, ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധി​ച്ചു. പ്ര​തി​ഷേ​ധ​ങ്ങ​ളും കൂ​വ​ലും വ​ക​വെ​ക്കാ​തെ രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ ബൂ​ത്ത് ന​മ്പ​ര്‍ ര​ണ്ടി​ൽ വോ​ട്ട് ചെ​യ്ത് മ​ട​ങ്ങി. ശേഷം നഗരത്തിലെ ഭക്ഷണശാലയിൽ നിന്ന് ചായ കുടിച്ച രാഹുൽ പാർട്ടി പ്രവർത്തകരുമായി സംസാരിക്കുകയും എം.എൽ.എ ഓഫീസിലേക്ക് പോവുകയും ചെയ്തിരുന്നു. 

Tags:    
News Summary - A. Thankappan reacts to Rahul Mamkootathil arrival in Palakkad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.