‘അഞ്ചും ആറും പ്രതികൾക്കെതിരെ അതിജീവിതക്ക് പരാതിയില്ല’; കൂട്ടബലാത്സംഗക്കുറ്റം ചുമത്തിയതിൽ അഡ്വ. കെ.വി. സാബു

കൊച്ചി: ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ലെ അഞ്ചും ആറും പ്രതികൾക്കെതിരെ അതിജീവിതക്ക് യാതൊരു പരാതിയുമില്ലെന്ന് അഡ്വ. കെ.വി. സാബു. ഒരു തെളിവുമില്ലാതെ പ്രതി ശിക്ഷിക്കുന്നത് ആദ്യമായാണ് കാണുന്നതെന്നും അഭിഭാഷകൻ വ്യക്തമാക്കി.

കേസിലെ ആറാം പ്രതി ബസ് കണ്ടക്ടർ ആണെന്ന് അന്വേഷണം നടത്തിയ ഡിവൈ.എസ്.പി മൊഴി നൽകിയിട്ടുണ്ട്. ഫോർട്ട് കൊച്ചി മുതൽ ഇടപ്പള്ളി വരെ സർവീസ് നടത്തുന്ന ബസിലാണ് ജോലി ചെയ്യുന്നത്. രാത്രി എട്ടരക്ക് സർവീസ് കഴിഞ്ഞ് 8.45ന് ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോഴാണ് പ്രതികളുടെ വാഹനം വരുന്നതും അതിൽ കയറുന്നതും. തുടർന്ന് പാലാരിവട്ടത്ത് ഇയാൾ ഇറങ്ങി വീട്ടിലേക്ക് പോയി. ഇതിന് യാതൊരു തെളിവുമില്ല.

അതിജീവിതയെ തൊടുകയോ ബലാത്സംഗം ചെയ്യുകയോ അഞ്ചും ആറും പ്രതികൾ ചെയ്തിട്ടില്ല. അഞ്ചും ആറും പ്രതികൾക്കെതിരെ അതിജീവിതക്ക് പരാതിയില്ല. അഞ്ചാം പ്രതി കോ ഡ്രൈവറാണ്. കോടതിയെ ബഹുമാനിക്കുന്നു. അഞ്ചും ആറും പ്രതികൾക്കെതിരെ കൂട്ടബലാത്സംഗക്കുറ്റം വന്നത് എങ്ങനെയാണെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും അഡ്വ. കെ.വി. സാബു വ്യക്തമാക്കി. വ​ടി​വാ​ള്‍ സ​ലിം എ​ന്ന എ​ച്ച്. സ​ലിം, പ്ര​ദീ​പ് എന്നിവരാണ് കേസിലെ അഞ്ചും ആറും പ്രതികൾ.

ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ല്‍ പ​ള്‍സ​ര്‍ സു​നി അടക്കം ആറു പേർ കുറ്റക്കാരാണെന്ന് എ​റ​ണാ​കു​ളം പ്രി​ന്‍സി​പ്പ​ല്‍ സെ​ഷ​ന്‍സ് കോ​ട​തി കണ്ടെത്തിയിരുന്നു. കു​റ്റ​കൃ​ത്യം അ​ത്യ​ന്തം ഗു​രു​ത​ര​വും ഗൗ​ര​വ​മേ​റി​യ​തു​മാ​യ​തി​നാ​ൽ പ്ര​തി​ക​ൾ​ക്ക്​​ ഒ​രു​ വി​ധ​ത്തി​ലു​ള്ള ഇ​ള​വി​നും അ​ർ​ഹ​ത​യി​ല്ലെ​ന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.

2017 ഫെ​ബ്രു​വ​രി 17ന്​ ​വെ​ള്ളി​യാ​ഴ്ച രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ​യാ​ണ് ന​ടി​യെ നെ​ടു​മ്പാ​ശ്ശേ​രി അ​ത്താ​ണി​ക്ക്​ സ​മീ​പം​ പ​ൾ​സ​ർ സു​നി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ആ​ക്ര​മി​ച്ച​ത്. ​ന​ടി സി​നി​മ​യു​ടെ ജോ​ലി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ തൃ​​ശൂ​രി​ൽ​ നി​ന്ന്​ കൊ​ച്ചി​യി​ലേ​ക്ക്​ വ​രു​ന്നു. ദേ​ശീ​യ​പാ​ത​യി​ൽ നെ​ടു​മ്പാ​​ശ്ശേ​രി വി​മാ​ന​ത്താ​വ​ള ജ​ങ്​​ഷ​ൻ ക​ഴി​ഞ്ഞ​പ്പോ​ൾ പി​ന്നാ​ലെ​യെ​ത്തി​യ ട്രാ​വ​ല​ർ ന​ടി സ​ഞ്ച​രി​ച്ചി​രു​ന്ന ഔ​ഡി കാ​റി​ൽ ചെ​റു​താ​യൊ​ന്ന്​ ഇ​ടി​പ്പി​ച്ചു.

​പു​റ​യാ​ർ ഭാ​ഗ​ത്ത്​ എ​ത്തി​യ​പ്പോ​ൾ ട്രാ​വ​ല​ർ കു​റു​കെ​യി​ട്ട്​ അ​തി​ൽ​ നി​ന്ന്​ ര​ണ്ടു​​പേ​ർ ന​ടി​യു​ടെ കാ​റി​ൽ ക​യ​റി. ര​ണ്ടു​ മ​ണി​ക്കൂ​റോ​ളം പ​ല​വ​ഴി​ക​ളി​ലൂ​ടെ ക​റ​ങ്ങി​യ വാ​ഹ​ന​ത്തി​ൽ​ അ​ക്ര​മി​ക​ൾ ന​ടി​യെ ഉ​പ​ദ്ര​വി​ച്ചു. പാ​ലാ​രി​വ​ട്ടം​വ​രെ ദേ​ശീ​യ​പാ​ത​യി​ൽ​ നി​ന്ന്​ മാ​റി ആ​ളൊ​ഴി​ഞ്ഞ ഉ​ൾ​വ​ഴി​ക​ളി​ലൂ​ടെ​യാ​യി​രു​ന്നു സ​ഞ്ചാ​രം. അ​ർ​ധ​രാ​ത്രി കാ​ക്ക​നാ​ട്​ ഭാ​ഗ​ത്ത്​ ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ലാ​ലി​​ന്‍റെ വീ​ടി​ന്​ മു​ന്നി​ൽ ന​ടി​യെ ഉ​പേ​ക്ഷി​ച്ച്​ അ​ക്ര​മി​ക​ൾ ക​ട​ന്നു.

കൂ​ട്ട​ബ​ലാ​ത്സം​ഗം, ​ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ പ്രേ​ര​ണാ​ക്കു​റ്റം, തെ​ളി​വ്​ ന​ശി​പ്പി​ക്ക​ൽ ഗൂ​ഢാ​ലോ​ച​ന, ബ​ല​പ്ര​യോ​ഗ​ത്തി​​ലൂ​ടെ സ്​​ത്രീ​ക​ളെ അ​പ​മാ​നി​ക്ക​ൽ, ന​ഗ്ന​യാ​കാ​ൻ നി​ർ​ബ​ന്ധി​ക്ക​ൽ, തൊ​ണ്ടി​മു​ത​ൽ ഒ​ളി​പ്പി​ക്ക​ൽ, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ, അ​ന്യാ​യ​മാ​യി ത​ട​വി​ൽ പാ​ർ​പ്പി​ക്ക​ൽ, സ്വ​കാ​ര്യ​ത ലം​ഘി​ച്ച്​ അ​പ​കീ​ർ​ത്തി​ക​ര​മാ​യ ചി​ത്ര​മെ​ടു​ക്ക​ൽ, ലൈം​ഗി​ക​ചൂ​ഷ​ണ ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്ക​ൽ എന്നീ കു​റ്റ​ങ്ങ​ളാണ് പ്ര​തി​ക​ൾ​ക്കെ​തി​രെ ചുമത്തിയത്.

Tags:    
News Summary - Survivor has no complaint against the fifth and sixth accused - Adv. KV Sabu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.