ശബരിമലയിലേക്ക് നെയ്യ് വാങ്ങിയതിൽ അസാധാരണ വേഗം, സംശയം ജനിപ്പിക്കുന്നതായി ദേവസ്വം വിജിലൻസ്

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ലെ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി മി​ൽ​മ​യി​ൽ​നി​ന്ന് നെ​യ്യ് വാ​ങ്ങാ​നു​ള്ള തീ​രു​മാ​ന​മെ​ടു​ത്ത​ത്​ അ​സാ​ധാ​ര​ണ വേ​ഗ​ത​യി​ലെ​ന്ന്​ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്. 510 രൂ​പ​ക്ക്​ നെ​യ്യ് ന​ൽ​കാ​മെ​ന്ന് അ​റി​യി​ച്ച് ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ്​ പി.​എ​സ്. പ്ര​ശാ​ന്തി​നെ മി​ൽ​മ അ​ധി​കൃ​ത​ർ ക​ണ്ട ദി​വ​സം ത​ന്നെ നെ​യ്യ് വാ​ങ്ങാ​ൻ ദേ​വ​സ്വം ബോ​ർ​ഡ് തീ​രു​മാ​ന​മെ​ടു​ത്ത​താ​യി ദേ​വ​സ്വം വി​ജി​ല​ൻ​സ് എ​സ്.​പി സ​ർ​ക്കാ​റി​ന്​ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്​​ത​മാ​ക്കു​ന്നു. ഇ​ത്​ സം​ശ​യം ജ​നി​പ്പി​ക്കു​ന്ന​താ​ണെ​ന്ന്​ റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

നി​ല​വി​ൽ ഹൈ​കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം രൂ​പ​വ​ത്ക​രി​ച്ച പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ഈ ​വി​ഷ​യ​ങ്ങ​ൾ കൂ​ടി അ​ന്വേ​ഷ​ണ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ദേ​വ​സ്വം മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​ക്ക്​ ക​ത്ത് ന​ൽ​കി. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ദേ​വ​സ്വം വി​ജി​ല​ൻ​സ് എ​സ്.​പി വി. ​സു​നി​ൽ​കു​മാ​ർ മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്.

2025 ജൂ​ൺ 13നാ​ണ് ലി​റ്റ​റി​ന് 510 രൂ​പ നി​ര​ക്കി​ൽ നെ​യ്യ് ന​ൽ​കാ​മെ​ന്ന് അ​റി​യി​ച്ച് മി​ൽ​മ മാ​ർ​ക്ക​റ്റി​ങ്​ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റി​നെ ക​ണ്ട​ത്. ദേ​വ​സ്വം ക​മീ​ഷ​ണ​ർ പ്ര​ക​ടി​പ്പി​ച്ച വി​യോ​ജി​പ്പ് പ​രി​ശോ​ധി​ക്കാ​ൻ പോ​ലും ത​യാ​റാ​കാ​തെ അ​ന്ന് ത​ന്നെ മി​ൽ​മ​യി​ൽ​നി​ന്ന് നെ​യ്യ് സം​ഭ​രി​ക്കാ​ൻ ബോ​ർ​ഡ് തീ​രു​മാ​നി​ച്ചെ​ന്ന്​ റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു. നെ​യ്യ് സം​ഭ​ര​ണ​ത്തി​ൽ ഏ​റെ ദു​രൂ​ഹ​ത​ക​ളു​ണ്ട്. ഉ​പ​യോ​ഗി​ച്ച നെ​യ്യി​ന്റെ ക​ണ​ക്ക് സം​ബ​ന്ധി​ച്ചും പൊ​രു​ത്ത​ക്കേ​ടു​ണ്ട്. മി​ൽ​മ ന​ൽ​കി​യ 1,50,000 ലി​റ്റ​ർ നെ​യ്യ് മു​ഴു​വ​ൻ അ​ര​വ​ണ​ക്കാ​യി ഉ​പ​യോ​ഗി​ച്ചു​വെ​ന്നാ​ണ് രേ​ഖ​ക​ളി​ലു​ള്ള​ത്.

ഈ ​ക​ണ​ക്ക് ഒ​റ്റ​നോ​ട്ട​ത്തി​ൽ ത​ന്നെ സം​ശ​യാ​സ്പ​ദ​മാ​ണ്. സ​ന്നി​ധാ​ന​ത്തെ നെ​യ്യ് സം​ഭ​ര​ണ ടാ​ങ്കു​ക​ൾ നി​റ​ഞ്ഞ അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. ഇ​തി​ൽ​നി​ന്ന് 19,800 ലി​റ്റ​ർ നെ​യ്യ് മാ​ത്ര​മാ​ണ് സ​ന്നി​ധാ​ന​ത്ത് ഉ​പ​യോ​ഗി​ച്ച​ത്. ആ​വ​ശ്യ​ത്തി​ന്​ നെ​യ്യു​ണ്ടാ​യി​ട്ടും മി​ൽ​മ​യു​ടെ നെ​യ്യ് വാ​ങ്ങാ​ൻ തീ​രു​മാ​ന​മെ​ടു​ത്ത​ത്​ എ​ന്തി​നാ​ണെ​ന്ന്​ സം​ശ​യ​മു​ണ്ട്. ഈ ​പൊ​രു​ത്ത​ക്കേ​ടു​ക​ൾ വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്ക​ണം. ഭ​ക്ത​ർ കൊ​ണ്ടു​വ​രു​ന്ന നെ​യ്യി​നേ​ക്കാ​ൾ മി​ൽ​മ നെ​യ്യി​ന്​ ഗു​ണ​നി​ല​വാ​രം കൂ​ടു​ത​ലാ​ണെ​ന്ന വാ​ദം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണ്.

ഭ​ക്ത​ർ വ​ഴി​പാ​ടാ​യി ന​ൽ​കി​യ നെ​യ്യ് ഉ​പ​യോ​ഗി​ച്ച് ത​യാ​റാ​ക്കി​യ അ​ര​വ​ണ​ക്കാ​യി​രു​ന്നു ഗു​ണ​നി​ല​വാ​രം കൂ​ടു​ത​ലെ​ന്ന് 1990 മു​ത​ൽ അ​ര​വ​ണ നി​ർ​മാ​ണ​ത്തി​ന് മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന ച​ന്ദ്ര​ൻ പി​ള്ള മൊ​ഴി ന​ൽ​കി​യെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്.

Tags:    
News Summary - ശബരിമലയിലേക്ക് നെയ്യ് വാങ്ങിയതിൽ അസാധാരണ വേഗ​തയെന്ന് ദേവസ്വം വിജിലൻസ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.