അജ്ഞാതനും അപൂർവ ജീവിയുമല്ല, ഞാൻ പച്ചമനുഷ്യൻ

മഞ്ചേരി: തൃശൂർ കുന്നംകുളം മേഖലയിൽ പ്രത്യക്ഷപ്പെടുന്ന അജ്ഞാതമനുഷ്യൻറെ പിന്നാലെ ഓടുകയാണ് ഒരുനാട് മുഴുവൻ. അതോ ടൊപ്പം തന്നെ വ്യാജപ്രചാരണങ്ങൾക്കും കുറവില്ല. എന്നാൽ ഈ പ്രചരണം കൊണ്ട് ബുദ്ധിമുട്ടിയ ഒരു യുവാവുണ്ട് മഞ്ചേരി യിൽ. മഞ്ചേരി പുല്ലാര സ്വദേശിയും അന്തർദേശീയ വടംവലി താരവുമായ ബനാത്താണ് സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചരണം നടത്തുന് നവരുടെ പുതിയ ഇര. ഇദ്ദേഹത്തിൻറെ ഫോട്ടോ ഉപയോഗിച്ച് കുന്നംകുളത്തെ സ്പ്രിങ്മാന്‍, ബ്ലാക്ക്മാന്‍ എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയാണ് ചിലർ.

എടപ്പാള്‍ ആഹാ ഫ്രണ്ട്‌സ് വടംവലി ടീമിലെ താരമാണ് ബനാത്ത്. കഴിഞ്ഞ എട്ട് വര്‍ഷമായി സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി വടംവലി മത്സരങ്ങളില്‍ പങ്കെടുത്ത താരമാണ് ബനാത്ത്. താരത്തിൻറെ മത്സരത്തിനിടയിലെടുത്ത പഴയ ചിത്രമാണ് ഇപ്പോള്‍ സ്പ്രിങ്മാന്‍, ബ്ലാക്ക്മാന്‍ തുടങ്ങിയ പേരുകളില്‍ പ്രചരിക്കുന്നത്. തൻറെ ഫോട്ടോയും വ്യാജസന്ദേശവും കണ്ട് സുഹൃത്തുക്കള്‍ ഫോൺ വിളിച്ചപ്പോഴാണ് സംഭവം അറിഞ്ഞതെന്ന്‌ ബനാത്ത് പുല്ലാറ പറഞ്ഞു.

ചിത്രം പ്രചരിപ്പിച്ചവർക്കെതിരെ നടപടിയെടുക്കണമെന്ന് ബനാത്ത് ആവശ്യപ്പെട്ടു. സംഭവത്തിൽ മഞ്ചേരി പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് ബനാത്ത്.

Full View
Tags:    
News Summary - Unknown man in kerala-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.