ഏക സിവിൽ കോഡ്: മുസ്‍ലിം സംഘടനകളുടെ യോഗം നാളെ; സെമിനാർ സംഘടിപ്പിക്കുമെന്ന് പി.എം.എ സലാം

മലപ്പുറം: ഏക സിവിൽ കോഡ് വിഷയത്തിൽ മുസ്‍ലിം സംഘടനകളുടെ കോ ഓർഡിനേഷൻ യോഗം മുസ്‍ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളുടെ അധ്യക്ഷതയിൽ ചൊവ്വാഴ്ച കോഴിക്കോട്ട് ചേരും. എല്ലാ സംഘടനാ പ്രതിനിധികളെയും യോഗത്തിലേക്ക് ക്ഷണിച്ചതായി സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു.

രാവിലെ 11 മണിക്ക് മെറീന റസിഡൻസിയിലാണ് യോഗം. എറണാകുളത്ത് ജൂലൈ 15ന് മുമ്പ് രാജ്യത്തെ പ്രമുഖർ പ​ങ്കെടുക്കുന്ന സെമിനാർ നടക്കും. കോഴിക്കോടും തിരുവനന്തപുരത്തും സെമിനാറുകൾ നടക്കും. സി.പി.എം ഈ വിഷയത്തിൽ നടത്തുന്ന പരിപാടിയിലേക്ക് ലീഗിന് ക്ഷണം കിട്ടിയിട്ടില്ല. കിട്ടിയാൽ പ​​ങ്കെടുക്കുന്നതിനെ കുറിച്ച് ആലോചിക്കും.

എം.വി. ഗോവിന്ദൻ ഈ വിഷയത്തിൽ നടത്തിയ പ്രസ്താവനയെ കുറിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അങ്ങനെയല്ലല്ലോ ക്ഷണിക്കേണ്ടതെന്നായിരുന്നു ലീഗ് സെക്രട്ടറിയുടെ പ്രതികരണം. ശരീഅത്ത് വിവാദകാലത്തെ നിലപാടിൽ നിന്ന് സി.പി.എമ്മിനുണ്ടായ മാറ്റം സ്വാഗതം ചെയ്യുന്നതായും പി.എം.എ സലാം വ്യക്തമാക്കി.

Tags:    
News Summary - Uniform Civil Code: Muslim Organizations Meet Tomorrow; PMA Salam said that the seminar will be organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.