കൊച്ചി: സംസ്ഥാനത്തെ പ്രാഥമിക കാർഷിക വായ്പ സഹകരണ സംഘങ്ങളിൽ ഏകീകൃത സോഫ്റ്റ്വെയർ സംവിധാനം നടപ്പാക്കാനുള്ള ടെൻഡർ നടപടികൾ അന്തിമമാക്കുന്നതിന് ഹൈകോടതിയുടെ താൽക്കാലിക വിലക്ക്. ദിനേശ് ഐ.ടി സർവിസസിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യത്തിന് കരാർ നൽകുന്നതുമായി ബന്ധപ്പെട്ട നടപടികൾ അന്തിമമാക്കരുതെന്നാണ് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാന്റെ ഉത്തരവ്. ടെൻഡർ നടപടി ചോദ്യം ചെയ്ത് മലബാർ ഇൻഫർമേഷൻ ടെക്നോളജി നേതൃത്വത്തിലുള്ള കൺസോർഷ്യം നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ഹരജി വീണ്ടും പരിഗണിക്കുന്ന മേയ് 19 വരെയാണ് വിലക്ക്.
ഏകീകൃത സോഫ്റ്റ്വെയർ നടപ്പാക്കാൻ സഹകരണ രജിസ്ട്രാർ ടെൻഡർ വിളിച്ച നടപടിയിലെ അവ്യക്തത ചോദ്യം ചെയ്താണ് ഹരജി. സംസ്ഥാനത്തെ 1612 പ്രാഥമിക സഹകരണ സംഘങ്ങൾക്ക് മുഴുവൻ ബാധകമായ ടെൻഡറാണെന്ന ധാരണയിലാണ് തങ്ങൾ 273.42 കോടിയുടെ ടെൻഡർ നൽകിയതെന്നാണ് ഹരജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.