ഫുട്ബാൾ ഫൈനൽ കാണാം; നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: നിരന്തരമായ അഭ്യർഥനകൾക്കൊടുവിൽ ഫുട്ബാൾ പ്രേമികൾക്ക് ആശ്വാസം. നാളെ പുലർച്ചെ നടക്കുന്ന ഫിഫ വേൾഡ് കപ്പ് ഫൈനൽ കാണാൻ  സംസ്ഥാനത്തെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ(തിങ്കൾ) അവധി നൽകാൻ മുഖ്യമന്ത്രിയുടെ നിർദേശം. ലോകകപ്പ് അതേസമയം മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല. ഉത്തരവ് ഉടൻ പുറത്തിറങ്ങും.

തിങ്കളാഴ്ച പുലർച്ചെ അർജന്‍റീനയും സ്പെയിനും തമ്മിലുള്ള ഫൈനൽ മത്സരമാണ് നടക്കുന്നത്. പുലർച്ചെ വരെ നീളുമെന്നതിനാൽ നാളെ സ്കൂളിൽ പോകേണ്ട കുട്ടികളെ ഇത് ബാധിക്കുമെന്ന് പലഭാഗത്തു നിന്നും പരാതികൾ ഉയർന്നിരുന്നു. മുൻ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയും ഫേസ്ബുക്ക് പോസ്റ്റിലൂടെ അവധി നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. പകരം മറ്റൊരു ശനിയാഴ്ച പ്രവൃത്തി ദിനമാക്കിയാൽ മതിയെന്ന നിർദേശവും മുന്നോട്ടു വെച്ചു. 

സാങ്കേതിക കാരണങ്ങൾ കണക്കിലെടുത്താണ് ആദ്യം അവധി അനുവദിക്കാതിരുന്നത്. ഫൈനലിനു മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ കുട്ടി ആരാധകർക്ക് ആവേശം പകരുന്നതാണ് സർക്കാറിന്‍റെ പുതിയ തീരുമാനം.

Tags:    
News Summary - hollyday announced in kerala educational institutions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.