ബാങ്കില്‍ വരിനില്‍ക്കാന്‍ പുറപ്പെട്ടയാള്‍ ലോറിയിടിച്ച് മരിച്ചു

മേലാറ്റൂര്‍ (മലപ്പുറം): ബാങ്കില്‍ വരിനില്‍ക്കാന്‍ പുലര്‍ച്ചെ ബൈക്കില്‍ പുറപ്പെട്ടയാള്‍ ലോറിയിടിച്ച് മരിച്ചു. കര്‍ക്കിടാംകുന്ന് കാഞ്ഞിരംപാറ ചളക്കോട്ടില്‍ ഉമ്മര്‍ (57) ആണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ ആറിന് ബാങ്കിന് അരക്കിലോമീറ്ററകലെ മേലാറ്റൂര്‍ വ്യാപാരഭവന് സമീപത്തായിരുന്നു അപകടം. പ്രഭാത നമസ്കാര ശേഷം മേലാറ്റൂര്‍ ഫെഡറല്‍ ബാങ്ക് ശാഖയിലേക്ക് പുറപ്പെട്ടതായിരുന്നു.

ദീര്‍ഘകാലം പ്രവാസിയായിരുന്ന ഉമ്മര്‍ കഴിഞ്ഞ ദിവസങ്ങളിലും പണം പിന്‍വലിക്കാനത്തെിയിരുന്നെങ്കിലും തിരക്ക് കാരണം സാധിച്ചില്ല. വ്യാഴാഴ്ച ഫ്ളാസ്കില്‍ ചായയും മറ്റുമായാണ് യാത്ര തിരിച്ചത്. മഞ്ചേരിയില്‍നിന്ന് പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണിടിച്ചത്. മൃതദേഹം കാഞ്ഞിരംപാറ റഹ്മാനിയ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ഭാര്യ: കണ്ണിയേക്കന്‍ സഫിയ (ചെമ്മാണിയോട്). മക്കള്‍: അസ്കര്‍ (മസ്കത്ത്), ഷാഹിറ. മരുമക്കള്‍: മുജീബ് (തുവ്വൂര്‍), ഷബ്ന എടത്തനാട്ടുകര (മസ്കത്ത്)

 

Tags:    
News Summary - ummer dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.