ഉമ തോമസ് ആസ്റ്ററിൽ നിന്നും പടിയിറങ്ങി

കൊച്ചി: തൃക്കാക്കരയിലെ നിയുക്ത എം.എൽ.എ ഉമാ തോമസ് ആസ്റ്റർ മെഡിസിറ്റിയിൽ നിന്ന് പടിയിറങ്ങി. ആസ്റ്റർ മെഡിസിറ്റിയിൽ എട്ട് വർഷത്തോളമായി ഫിനാൻസ് വിഭാഗത്തിൽ അസിസ്റ്റന്റ് മാനേജരായിരുന്നു ഉമ തോമസ്. മാനേജർ തസ്തികയിലേക്ക് പ്രമോഷൻ നേടിയ ശേഷമാണ് ഉമ പടിയിറങ്ങുന്നത്.


ആസ്റ്ററിൽ നിന്നും ലീവ് എടുത്താണ് ഉമ തോമസ് തൃക്കാക്കരയിൽ യു.ഡി.എഫ് എം.എൽ.എ സ്ഥാനാർഥിയായി മത്സരിച്ചത്. ആസ്റ്റർ സി.ഇ.ഒ ഫർഹാൻ മുമ്പാകെ ഉമ തോമസ് രാജി സമർപ്പിച്ചു. എം.എൽ.എയായി വിജയിച്ച സഹപ്രവർത്തകക്ക് ഊഷ്മളമായ യാത്രയയപ്പാണ് ആസ്റ്റർ കുടുംബം നൽകിയത്.

ഉ​മ തോ​മ​സ്​ ജൂ​ൺ 15ന്​ ​എം.​എ​ൽ.​എ​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. രാ​വി​ലെ 11ന് നിയമസഭ സമുച്ചയത്തിലെ​ ​സ്പീ​ക്ക​റു​ടെ ചേം​ബ​റി​ലാ​ണ്​ ച​ട​ങ്ങ് നടക്കുക. ജൂ​ൺ 27 മു​ത​ലാ​ണ്​ നി​യ​മ​സ​ഭ സ​മ്മേ​ള​നം ആരംഭിക്കുക.

കോൺഗ്രസ് സിറ്റിങ് എം.എൽ.എ പി.​ടി. തോ​മ​സ്​ അ​ന്ത​രി​ച്ച ഒ​ഴി​വി​ലാ​ണ് തൃക്കാക്കരയിൽ​ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ന്ന​ത്. വാശിയേറിയ തെരഞ്ഞെടുപ്പ് 25,016 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. ജോ ജോസഫിനെ ഉമ തോമസ് പരാജ‍യപ്പെടുത്തിയത്. ഉമ 72770 വോട്ടും ജോ ജോസഫ് 47754 വോട്ടും എൻ.ഡി.എ സ്ഥാനാർഥി എ.എൻ രാധാകൃഷ്ണൻ 12957 വോട്ടും നേടി. 

Tags:    
News Summary - Uma Thomas stepped down from Aster

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.