ഉമ തോമസിനെതിരെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപം; പോസ്റ്റിട്ടത് സെക്രട്ടറിയേറ്റിലെ ഉന്നത ഉദ്യോഗസ്ഥൻ

തിരുവനന്തപുരം: തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമ തോമസിനെതിരെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപവുമായി കേരള സർക്കാറിലെ ഉന്നത ഉദ്യോഗസ്ഥൻ. സെക്രട്ടറിയേറ്റിലെ പ്ലാനിങ് ആൻഡ് ഇക്കണോമിക് അഫയേഴ്സിൽ ഡെപ്യൂട്ടി സെക്രട്ടറിയുടെ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഉമ തോമസിനെ അധിക്ഷേപിച്ചത്.


സെക്രട്ടറിയേറ്റിലെ ഇടത് അനുകൂല ഗ്രൂപ്പുകളിൽ അധിക്ഷേപ പോസ്റ്റ് വ്യാപകമായി പങ്കുവെക്കുന്നുണ്ട്. സ്ത്രീത്വത്തെ അവഹേളിച്ചെന്ന വിമർശനം ഉയർന്നതിന് പിന്നാലെ സര്‍വീസ് സംഘടനയുടെ സജീവ പ്രവര്‍ത്തകനായ ഡെപ്യൂട്ടി സെക്രട്ടറി വിവാദ പോസ്റ്റ് പിൻവലിച്ചു.

അതേസമയം, ഡെപ്യൂട്ടി സെക്രട്ടറിയുടെ അധിക്ഷേപത്തിനെതിരെ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പരാതി നൽകാൻ സെക്രട്ടേറിയറ്റ് അസോസിയേഷൻ വനിതാ വിഭാഗം തീരുമാനിച്ചു. കൂടാതെ, ദേശീയ, സംസ്ഥാന വനിത കമീഷനുകളെ സമീപിക്കാനും കോൺഗ്രസ് അനുകൂല സംഘടന തീരുമാനിച്ചിട്ടുണ്ട്. 

Tags:    
News Summary - Uma Thomas abused on social media; Posted by a top official of the Secretariat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.