തിരുവനന്തപുരം: ഉടുമ്പഞ്ചോലയിലെ വിവാദ പട്ടയം റദ്ദ് ചെയ്യണമെന്ന് ശിപാർശ ചെയ്ത് സർവേ വിജിലൻസ് വിഭാഗം റിപ്പോർട്ട്. പട്ടയം നൽകുന്നതിന് സഹായിച്ച റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും ശിപാർശ ചെയ്തിട്ടുണ്ട്. ആനവിലാസം വില്ലേജിൽ ബ്ലോക്ക് 66ലെ റീസർവേ 146/1, 145/4, 144 എന്നീ സർവേ നമ്പറിലെ പട്ടയമാണ് വിവാദമായത്.
അയ്യപ്പൻകോവിൽ സ്വദേശി പി.എ. ബഷീർ സർവേ വിജിലൻസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അേന്വഷണം. സ്ഥലപരിശോധന നടത്തിയ സർവേയർ സർവേ നമ്പർ മാറിക്കിടക്കുന്നതിനാൽ അത് ശരിയാക്കാൻ ഒരു ലക്ഷം രൂപ ആവശ്യപ്പെെട്ടന്നായിരുന്നു പരാതി. അതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. പട്ടയ സ്കെച്ചിലെയും പരാതിക്കാരൻ കാണിച്ച ഭൂമിയിലെയും അതിർത്തികൾ തമ്മിൽ പൊരുത്തമില്ലെന്നെ് പരിശോധനയിൽ കണ്ടെത്തി.
പട്ടയത്തിലെയും കൈവശസ്ഥലത്തിെൻറയും അതിർത്തികൾ തമ്മിൽ വ്യത്യാസമുണ്ടെന്ന് ചൂണ്ടിക്കാണിച്ച് തെറ്റായ പട്ടയം റദ്ദ് ചെയ്യാനാവശ്യമായ വിശദ റിപ്പോർട്ട് സർവേയർ നൽകിയിട്ടില്ല. സർവേയർ ഇക്കാര്യത്തിൽ വീഴ്ച വരുത്തിയെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഹെഡ് സർവേയറുടെ ചാർജുണ്ടായിരുന്ന ഫസ്റ്റ് ഗ്രേഡ് സർവേയറും ഇക്കാര്യം അവഗണിച്ചു.
ഈ രണ്ട് ഉദ്യോഗസ്ഥർക്കെതിരെയും നടപടി സ്വീകരിക്കണം. റീസർവേ രേഖകളുടെ അടിസ്ഥാനത്തിൽ വ്യക്തമായ അതിർത്തികളും രേഖകളും ഉണ്ടായിട്ടും തെറ്റായ രീതിയിൽ പട്ടയം അനുവദിച്ചവർക്കെതിരെ നടപടി സ്വീകരിക്കാൻ നിർദേശം നൽകണമെന്നും ശിപാർശയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.