ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ യു.​ഡി.​എ​ഫി​ന്‍റെ പ്ര​ക​ട​ന​പ​ത്രി​ക കൊ​ച്ചി​യി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ്​ വി.​ഡി. സ​തീ​ശ​ൻ പു​റ​ത്തി​റ​ക്കു​ന്നു. കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍റ്​ സ​ണ്ണി ജോ​സ​ഫ്, പി.​കെ.

കു​ഞ്ഞാ​ലി​ക്കു​ട്ടി, ര​മേ​ശ്​ ചെ​ന്നി​ത്ത​ല എ​ന്നി​വ​ർ സ​മീ​പം

യു.ഡി.എഫ് പ്രകടനപത്രിക; ആശമാർക്ക് 2000 രൂപ അലവൻസ്, റോഡുകൾ നൂറുദിവസത്തിനകം നന്നാക്കും

കൊച്ചി: ആശ വര്‍ക്കര്‍മാര്‍ക്ക് 2000 രൂപ പ്രത്യേക പ്രതിമാസ അലവന്‍സ് നൽകുമെന്നും അധികാരത്തിൽ വന്നാൽ പഞ്ചായത്ത് റോഡുകൾ നൂറുദിവസത്തിനകം നന്നാക്കുമെന്നും തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള യു.ഡി.എഫ് പ്രകടനപത്രിക. വിശദമായ പഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് തയാറാക്കിയതെന്നും നടപ്പാക്കാന്‍ പറ്റാത്ത ഒന്നും ഇതിൽ ഇല്ലെന്നും പ്രകടനപത്രിക പുറത്തിറക്കി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ്, രമേശ് ചെന്നിത്തല, സി.പി. ജോൺ, മാണി സി. കാപ്പൻ, ജി. ദേവരാജൻ, പി.കെ. കുഞ്ഞാലിക്കുട്ടി, അടൂർ പ്രകാശ്, ഷിബു ബേബി ജോൺ, അനൂപ് ജേക്കബ് തുടങ്ങിയവരും പങ്കെടുത്തു.

പ്രധാന പ്രഖ്യാപനങ്ങൾ

  • ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ആശ്രയ പദ്ധതിയുടെ രണ്ടാംഘട്ടമായി ‘ആശ്രയ 2.0’
  • മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് ഉടമകളുടെ ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യാനും ലഘൂകരിക്കാനും പ്രത്യേക കര്‍മപദ്ധതി
  • കുറഞ്ഞ നിരക്കില്‍ ഭക്ഷണം ലഭ്യമാക്കാന്‍ ഇന്ദിര കാന്റീന്‍ പോലുള്ള മെച്ചപ്പെട്ട കാന്റീനുകള്‍
  • ലോകോത്തര ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് മാലിന്യ നിര്‍മാർജന സംവിധാനങ്ങള്‍
  • തെരുവുനായ് പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം. മാംസമാലിന്യ നിർമാർജനത്തോടൊപ്പം എ.ബി.സി കര്‍ശനമായി നടപ്പാക്കും
  • പൊതുജനാരോഗ്യ സംരക്ഷണം തദ്ദേശ സ്ഥാപനങ്ങളുടെ മുഖ്യ ചുമതലയാക്കും
  • എല്ലാവര്‍ക്കും മുടക്കമില്ലാതെ ഗുണനിലവാരമുള്ള കുടിവെള്ളം ഉറപ്പാക്കും
  • നഗരത്തില്‍ വെള്ളക്കെട്ട് തടയാന്‍ പ്രത്യേക കര്‍മപദ്ധതി. ഓപറേഷന്‍ അനന്ത മോഡല്‍ നടപ്പാക്കും
  • എല്ലാവര്‍ക്കും വീട് യാഥാര്‍ഥ്യമാക്കും. കുറഞ്ഞ വരുമാനമുള്ളവര്‍ക്ക് വീട് വാടകക്കെടുത്ത് നല്‍കും
  • വാടകവീടുകളില്‍ താമസിക്കുന്നവര്‍ക്ക് രേഖകളും ആനുകൂല്യങ്ങളും ഉറപ്പാക്കാൻ പ്രത്യേക കാമ്പയിന്‍
  • വിധവകള്‍ക്ക് വനിത ഘടക പദ്ധതിയില്‍പെടുത്തി മൂന്നുശതമാനം അധികം ഫണ്ട് വിഹിതം
  • ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ എല്ലാ വര്‍ഷവും മസ്റ്ററിങ് നടത്തണമെന്നും പുനര്‍വിവാഹിതയല്ലെന്ന സാക്ഷ്യപത്രം സമര്‍പ്പിക്കണമെന്നും വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണമെന്നുമുള്ള നിബന്ധന ഒഴിവാക്കും. ഇവ രണ്ടുവര്‍ഷത്തില്‍ ഒരിക്കലാക്കും
  • പ്രവാസികള്‍ക്ക് തദ്ദേശസ്ഥാപനങ്ങള്‍ വഴി സംരംഭപദ്ധതി തയാറാക്കും
  • എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വയോജന പാര്‍ക്കുകളും പകല്‍വീടുകളും ഫിറ്റ്നസ് സെന്ററുകളും ഒരുക്കും
  • മയക്കുമരുന്ന് മുക്ത വാര്‍ഡുകള്‍ എന്ന ലക്ഷ്യത്തോടെ ലഹരിമരുന്നിനെതിരെ ശക്തമായ പോരാട്ടം സംഘടിപ്പിക്കും
  • പുഴയൊഴുകാന്‍ കനിവുണരാന്‍’ പദ്ധതിയിലൂടെ കേരളത്തിലെ നദികളെ സംരക്ഷിക്കും
  • നൈറ്റ് ലൈഫ് പ്രോത്സാഹിപ്പിക്കാൻ നിയമാനുസൃതമായി വഴിയോര ഭക്ഷ്യഇടങ്ങളും വ്യാപാര സ്ഥാപനങ്ങളും തുടങ്ങുന്നതിന് സഹായം
  • പിന്‍വാതില്‍ നിയമനങ്ങള്‍ക്ക് അറുതി വരുത്തും. താല്‍ക്കാലിക നിയമനങ്ങള്‍ സുതാര്യവും നിയമാനുസൃതവുമാക്കും
Tags:    
News Summary - UDF manifesto; Rs 2000 allowance for ASHAs, roads to be repaired within 100 days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.