തഹ്സിൻ മുഹമ്മദ്

മലയാളി തഹ്സിൻ മുഹമ്മദ് ലോകകപ്പിൽ ബൂട്ടുകെട്ടും

ദോഹ: ഫിഫ ലോകകപ്പിനുള്ള ഖത്തർ ദേശീയ ഫുട്ബാൾ ടീമിൽ ഇടം പിടിച്ച് മലയാളി തഹ്സിൻ മുഹമ്മദ്. പരിചയസമ്പന്നരായ അക്രം അഫീഫ്, ഹസ്സൻ അൽ ഹൈദോസ്, അൽമുഈസ് അലി എന്നിവരുൾപ്പെടുന്ന ടീമിലാണ് മലയാളി തഹ്സിൻ മുഹമ്മദ് ഇടം പിടിച്ചത്. ആദ്യമായാണ് ഫിഫ ലോകകപ്പിനുള്ള ദേശീയ ടീമിൽ മലയാളി ഇടംപിടിക്കുന്നത്. ഇന്ത്യയുടെ ലോകകപ്പ് യോഗ്യത ഇപ്പോഴും വിദൂര സ്വപ്നമായി തുടരുമ്പോഴാണ് ഖത്തറിൽ കളി പഠിച്ച് യൂത്ത് ടീമുകളിലും, സീനിയർ ക്ലബുകളിലും ശ്രദ്ധേയനായ തഹ്സിൻ ലോകകപ്പിന് യോഗ്യത നേടിയ സംഘത്തിന്റെയും ഭാഗമാവുന്നത്. ഫോമിലുള്ള താരം നിലവിൽ അമേരിക്കയിൽ പരിശീലന സംഘത്തിനൊപ്പമാണുള്ളത്.

2021ൽ ദേശീയ അണ്ടർ 16 ടീമിൽ ഇടം പിടിച്ചാണ് ശ്രദ്ധേയനായത്. പിന്നീടുള്ള വർഷങ്ങളിൽ അണ്ടർ 17 ടീമിലും ഖത്തർ സ്റ്റാർസ് ലീഗ് ക്ലബായ അൽ ദുഹൈലിന്റെ സീനിയർ ടീമിലും ഇടംനേടി. 2024 മാർച്ചിലായിരുന്നു താരസമ്പന്നമായ അൽ ദുഹൈലിനായി അരങ്ങേറിയത്. 2024 ജൂണിൽ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ അഫ്ഗാനെതിരായ മത്സരത്തിലൂടെ ദേശീയ ടീമിലും ബൂട്ടുകെട്ടി. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ചൈനയിൽ നടന്ന അണ്ടർ 20 ഏഷ്യൻ കപ്പിൽ ഖത്തറിനായി മൂന്നു മത്സരങ്ങളിലും ബൂട്ടണിഞ്ഞ് ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. മുൻ കേരള ഫുട്ബാളറും ഖത്തർ പ്രവാസിയുമായ കണ്ണൂർ തലശ്ശേരിക്കാരനായ ജംഷിദ് ആണ് പിതാവ്. വളപട്ടണം സ്വദേശി ഷൈമയാണ് മാതാവ്. 

Tags:    
News Summary - Malayali Footballer Tahsin Mohammed Playing at the World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.