പു​തു​പ്ര​തീ​ക്ഷ​ക​ൾ...പാ​ങ്ങ് ജി.​എ​ൽ.​പി സ്‌​കൂ​ളി​ലെ പു​തിയ അ​ധ്യാ​പി​ക കെ.​കെ. രാ​ഖി​ പ്ര​വേ​ശ​നോ​ത്സ​വ​ത്തി​നി​ടെ വി​ദ്യാ​ർ​ഥി​കൾക്കൊപ്പം -മു​സ്ത​ഫ അ​ബൂ​ബ​ക്ക​ർ

നവാഗതർക്ക് മുന്നിൽ ചിരി വരുത്തി പാങ്ങിലെ പുതിയ മുഖങ്ങൾ

കൊ​ള​ത്തൂ​ർ: വാ​ൽ​പാ​റ വാ​ഹ​നാ​പ​ക​ട​ത്തി​ന്റെ നോ​വോ​ർ​മ​ക​ളെ അ​തി​ജീ​വി​ച്ച് പാ​ങ്ങ് ജി.​എ​ൽ.​പി സ്കൂ​ളി​ൽ പ്ര​വേ​ശ​നോ​ത്സ​വം. ക​ണ്ണീ​രു​വീ​ണ സ്കൂ​ൾ മു​റ്റ​ത്ത് കു​ട്ടി​ക​ൾ വ​ന്നി​റ​ങ്ങി​യ ബ​സി​ന്റെ ഡ്രൈ​വ​ർ സീ​റ്റി​ലു​ണ്ടാ​യി​രു​ന്ന​ത് മ​രി​ച്ച ഡ്രൈ​വ​ർ നൗ​ഷാ​ദി​ന് പ​ക​രം പു​തു​താ​യി ചു​മ​ത​ല​യേ​റ്റ ഉ​ണ്ണി. പാ​ച​ക​ത്തി​ന് മ​രി​ച്ച സാ​ജി​ത​യു​ടെ സ​ഹോ​ദ​രി മാ​ളു. അ​ധ്യാ​പ​ക​ർ ആ​റു​പേ​രും പു​തി​യ​വ​ർ.

പ്രി​യ അ​ധ്യാ​പ​ക​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും ജീ​വ​ൻ ന​ഷ്ട​മാ​ക്കി​യ ദു​ര​ന്ത​ത്തി​ന്റെ ന​ടു​ക്ക​ത്തി​ൽ ക​ണ്ണീ​ർ വീ​ണ് കു​തി​ർ​ന്ന മു​റ്റ​ത്താ​യി​രു​ന്നു പ്ര​വേ​ശ​നോ​ത്സ​വ​മെ​ങ്കി​ലും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പു​ത്ത​ൻ പ്ര​തീ​ക്ഷ​ക​ൾ ന​ൽ​കി സ്കൂ​ൾ അ​ധി​കൃ​ത​ർ അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ വ​ര​വേ​ൽ​ക്കു​ക​യാ​യി​രു​ന്നു. പി.​ടി.​എ​യും നാ​ട്ടു​കാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും അ​ധ്യാ​പ​ക​രും പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ന്റെ ഭാ​ഗ​മാ​യി.

പു​ത്ത​നു​ടു​പ്പു​ക​ളി​ട്ട കു​ഞ്ഞു​ങ്ങ​ളെ വ​ർ​ണ​ത്തൊ​പ്പി​ക​ൾ ന​ൽ​കി സ്വീ​ക​രി​ച്ചു. വാ​ൽ​പാ​റ​യി​ലേ​ ക്ക് വി​നോ​ദ​യാ​ത്ര പോ​കാ​ത്ത​തി​നാ​ൽ അ​പ​ക​ട​ത്തി​ൽ പെ​ടാ​തെ ര​ക്ഷ​പ്പെ​ട്ട ഏ​ക അ​ധ്യാ​പി​ക ഹ​സ്ന​ത്ത് ഹ​ജ്ജി​ന് പോ​യ​തി​നാ​ൽ പ​ക​ര​മെ​ത്തി​യ താ​ൽ​ക്കാ​ലി​ക അ​ധ്യാ​പി​ക​യ​ട​ക്ക​മാ​യി​രു​ന്നു ആ​റു​പേ​ർ. ദു​ര​ന്ത​ത്തി​ന്റെ ഓ​ർ​മ​ക​ൾ കു​ട്ടി​ക​ളി​ൽ തി​ക​ട്ടി വ​രാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ച്ച് അ​പ​രി​ചി​ത​ത്വ​ത്തി​ന്റെ അ​ല്ല​ലു​ക​ളി​ല്ലാ​തെ അ​വ​ർ ഓ​ടി​ന​ട​ന്നു.

കു​ട്ടി​ക​ൾ​ക്ക് കൈ ​നി​റ​യെ സ​മ്മാ​നം ന​ൽ​കാ​ൻ വ്യാ​പാ​രി​ക​ളും നാ​ട്ടു​കാ​രും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും മ​ത്സ​രി​ക്കു​ക​യാ​യി​രു​ന്നു. ല​ഡു​വും പാ​യ​സ​വും വി​ത​ര​ണം ചെ​യ്തു. സ​ന്തോ​ഷ​ത്തി​ന്റെ ശീ​ലു​ക​ളു​മാ​യി, ‘പാ​ലാ​പ്പ​ള്ളി തി​രു​പ്പ​ള്ളി’ എ​ന്ന ഗാ​ന​ത്തി​ലൂ​ടെ പ്ര​ശ​സ്ത​നാ​യ ഗാ​യ​ക​ൻ അ​തു​ൽ ന​റു​ക​ര​യു​മെ​ത്തി.

പ്ര​വേ​ശ​നോ​ത്സ​വം മ​ഞ്ഞ​ളാം​കു​ഴി അ​ലി എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ങ്ക​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ജു​വൈ​രി​യ ടീ​ച്ച​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​റു​വ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് അ​ബ്ദു​സ്സ​ലാം പാ​ല​ത്തി​ങ്ങ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.  

Tags:    
News Summary - Pang GLPS Overcomes Valpara Tragedy Memories

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.