വേനൽ മഴയിൽ 10 ശതമാനം കുറവ്​

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മാ​ർ​ച്ച്​ ഒ​ന്നു​മു​ത​ൽ മേ​യ്​ 31 വ​രെ ല​ഭി​ച്ച​ത്​ 323.9 മി​ല്ലി​മീ​റ്റ​ർ മ​ഴ. സാ​ധാ​ര​ണ ല​ഭി​ക്കേ​ണ്ട​ത്​ 359 മി​ല്ലി​മീ​റ്റ​ർ ആ​യി​രു​ന്നു. ഇ​ത്ത​വ​ണ 10 ശ​ത​മാ​നം മ​ഴ കു​റ​ഞ്ഞു. ല​ക്ഷ​ദ്വീ​പി​ൽ 195.9 ശ​ത​മാ​നം മ​ഴ​യാ​ണ്​ ല​ഭി​ച്ച​ത്. ഒ​രു ശ​ത​മാ​നം കു​റ​വ്.

ആ​ല​പ്പു​ഴ ജി​ല്ല​യി​ലാ​ണ്​ ഏ​റ്റ​വു​മ​ധി​കം മ​ഴ ല​ഭി​ച്ച​ത്​- 42 ശ​ത​മാ​നം. കോ​ഴി​ക്കോ​ട്, മാ​ഹി എ​ന്നി​വി​ട​ങ്ങ​ളി​ലും അ​ധി​ക മ​ഴ ല​ഭി​ച്ചു. കോ​ഴി​ക്കോ​ട്​ 23 ശ​ത​മാ​ന​വും മാ​ഹി​യി​ൽ 47 ശ​ത​മാ​ന​വും (394 മി.​മീ) അ​ധി​ക​മാ​ണ്. ഇ​ടു​ക്കി, മ​ല​പ്പു​റം, പാ​ല​ക്കാ​ട്, തൃ​ശൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ ഏ​റ്റ​വും കു​റ​വ്​. ഇ​ടു​ക്കി​യി​ൽ 39 ശ​ത​മാ​ന​വും മ​ല​പ്പു​റ​ത്ത്​ 35 ശ​ത​മാ​ന​വും പാ​ല​ക്കാ​ട്ട്​ 40 ശ​ത​മാ​ന​വും തൃ​​ശൂ​രി​ൽ 20 ശ​ത​മാ​ന​വും മ​ഴ കു​റ​ഞ്ഞു. മ​റ്റു​ ജി​ല്ല​ക​ളി​ൽ സാ​ധാ​ര​ണ പോ​ലെ ല​ഭി​ച്ചു.

ജി​ല്ല​ക​ളി​ലെ വേ​ന​ൽ മ​ഴ ക​ണ​ക്ക്​ (ല​ഭി​ക്കേ​ണ്ടി​യി​രു​ന്ന അ​ള​വ്​ ബ്രാ​ക്ക​റ്റി​ൽ)

ആ​ല​പ്പു​ഴ - 626.8 മി.​മീ (441.4 മി.​മീ)

ക​ണ്ണൂ​ർ - 302.1 (258.3)

എ​റ​ണാ​കു​ളം- 384.1 (420.6)

ഇ​ടു​ക്കി- 268.4 (438.6)

കാ​സ​ർ​കോ​ട്​- 234 (263.1)

കൊ​ല്ലം- 420.8 (434)

കോ​ട്ട​യം- 511.6 (449.6)

കോ​ഴി​ക്കോ​ട്: 421.2 (343.5 )

മ​ല​പ്പു​റം- 197.4 (302.8 )

പാ​ല​ക്കാ​ട്- 146.3 (244 )

പ​ത്ത​നം​തി​ട്ട- 553.1 (525.7 )

തി​രു​വ​ന​ന്ത​പു​രം- 340.1 (375.6)

തൃ​ശൂ​ർ- 269.6 (335)

വ​യ​നാ​ട്​- 213.5 (260.7).

Tags:    
News Summary - 10 percent deficit in summer rainfall in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.