ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന്; ഷാനിമോൾ ഉസ്മാനും മുഹമ്മദ് മുഹ്സിനും മത്സരിക്കും

തിരുവനന്തപുരം: കേരള നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഭരണകക്ഷിയായ യു.ഡി.എഫ് സ്ഥാനാർഥിയായി അരൂർ എം.എൽ.എ ഷാനിമോൾ ഉസ്മാനും എൽ.ഡി.എഫിന് വേണ്ടി പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹ്സിനും മത്സരിക്കും. 102 അംഗങ്ങളുടെ പിന്തുണ ഷാനിമോൾ ഉസ്മാൻ തെരഞ്ഞെടുക്കപ്പെടാനാണ് സാധ്യത.

അതേസമയം, ഇടതുമുന്നണിയും മത്സരരംഗത്തുണ്ട്. വോട്ടെടുപ്പിന് ശേഷം പുതിയ ഡെപ്യൂട്ടി സ്പീക്കറുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്നുതന്നെ ഉണ്ടാകും.ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയും ഇന്ന് ആരംഭിക്കും. യു.ഡി.എഫ് അധികാരത്തിൽ വന്നതിനു ശേഷമുള്ള പുതിയ സഭാ സമ്മേളനത്തിൽ വലിയ വാദപ്രതിവാദങ്ങൾക്കാവും ഇന്ന് തുടക്കമാകുന്നത്.

പിണറായി വിജയന്റെ വാടകവീട്ടിലെ ഇ.ഡി റെയ്ഡ്, വന്ദേമാതരം വിവാദം എന്നിവ പ്രതിപക്ഷം സഭയിൽ സജീവമായി ഉന്നയിക്കും. നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിക്കാതിരുന്നതും പ്രതിപക്ഷം സഭയിൽ ഉന്നയിക്കും. തൃശൂർ പൂരം കലക്കൽ അടക്കമുള്ള മറ്റ് പ്രധാന ആയുധങ്ങൾ പ്രതിരോധിക്കാനായി ഭരണപക്ഷവും രംഗത്തിറക്കും. സമകാലിക പ്രാധാന്യമുള്ള മറ്റ് വിഷയങ്ങൾ അടിയന്തര പ്രമേയമായി സഭയിൽ കൊണ്ടുവരാനും പ്രതിപക്ഷം ആലോചിക്കുന്നുണ്ട്. നന്ദിപ്രമേയ ചർച്ചയിൽ മറ്റന്നാളായിരിക്കും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സംസാരിക്കുക. തുടർന്ന്, സഭയിൽ മുഖ്യമന്ത്രി വി.ഡി സതീശൻ മറുപടി നൽകും.

Tags:    
News Summary - Deputy Speaker election today; Shani Mol Usman and Muhammad Muhsin will contest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.