ബന്ധുനിയമനം: ഉമ്മൻചാണ്ടിക്കും ചെന്നിത്തലക്കുമെതിരെ അന്വേഷണം

തിരുവനന്തപുരം: യു.ഡി.എഫ് കാലത്തെ ബന്ധു നിയമനങ്ങളെ കുറിച്ച് അന്വേഷണം നടത്താൻ തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി ഉത്തരവ്. യു.ഡി.എഫ് സർക്കാരിന്‍റെ കാലത്ത് നടന്ന ബന്ധു നിയമനത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവിശ്യപ്പെട്ട് കേരളാ കോൺഗ്രസ് (സ്കറിയ തോമസ്) നേതാവായ എ.എച്ച് ഹഫീസ് നൽകിയ ഹർജിയിൽ എൻക്വയറി കമ്മീഷൻ കൂടിയായ  തിരുവനന്തപുരം സ്പ്ഷ്യൽ കോടതി ജഡ്ജി എ . ബദറുദീൻ ആണ്  അന്വേഷണത്തിന് ഉത്തരവിട്ടത്. ഇ . പി ജയരാജനെതിരെ ബന്ധുനിയമനമാരോപിച്ച് പരാതി ഉയർന്ന സമയത്താണ് യുഡിഎഫിനെ വെട്ടിലാക്കി പരാതിയുമായി ഹഫീസ് വിജിലൻസ് ഡയറക്ടറെയും തുടർന്ന് കോടതിയെയും സമീപിച്ചത്.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല, മുൻ മന്ത്രിമായ അനൂപ് ജേക്കബ്, കെ.എം മാണി, പി.കെ ജയലക്ഷ്മി കോവളം എം.എ.ല്‍എ എം. വിൻസൻറ്റ് തുടങ്ങിയവരും കേസിൽ പ്രതികളാണ്. ബുധനാഴ്ച അന്തിമവാദം കേട്ടിരുന്നു. കോടതി നിർദേശ പ്രകാരം ഹർജിക്കാരൻ മുൻമന്ത്രിമാരുടെ ബന്ധുക്കളുടെ നിയമന രേഖകൾ ഹാജരാക്കിയിരുന്നു.

പരാതിയെക്കുറിച്ച് പ്രാഥമിക അന്വേഷണം നടത്തി ഫെബ്രുവരി 6 ന് റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവിട്ടു. റിപ്പോര്‍ട്ട് പരിശോധിച്ചായിരിക്കും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം വേണോ എന്ന് കോടതി തീരുമാനിക്കുക.അഭിഭാഷകരെ ഒഴിവാക്കി ഹഫീസ് കോടതിയിൽ സ്വയം വാദിക്കുകയായിരുന്നു. വിജിലൻസിനെ പ്രതിനിധീകരിച്ച്  ലീഗൽ അഡ്വൈസർ അഗസ്റ്റിൻ കോടതിയിൽ ഹാജരായിരുന്നു.

 

 

Tags:    
News Summary - udf appointments viglance court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.