മതേതരത്വം ഉയർത്തി പിടിച്ചാണ് യു.ഡി.എഫിന്‍റെ ജാഥയെന്ന് ചെന്നിത്തല

കാസർകോട്: മതേതരത്വം ഉയർത്തിപിടിച്ചാണ് യു.ഡി.എഫിന്‍റെ ജാഥയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 'സം​ശു​ദ്ധം സ​ദ്ഭ​ര​ണം'​എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി മ​ഞ്ചേ​ശ്വ​ര​ത്ത് നിന്ന് യു.​ഡി.​എ​ഫ്​ ന​ട​ത്തു​ന്ന ഐ​ശ്വ​ര്യ കേ​ര​ള​യാ​ത്ര​ക്ക്​ മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി പിണറായി വിജയനും എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘനും വർഗീയ ദ്രുവീകരണത്തിന് ശ്രമിക്കുന്നു. മുസ് ലിം -ക്രിസ്ത്യൻ വിഭാഗങ്ങളെ തമ്മിലടിപ്പിക്കാനാണ് ശ്രമമാണെന്നും ചെന്നിത്തല ആരോപിച്ചു.

യു.ഡി.എഫിൽ സ്ഥാനാർഥി നിർണയ ചർച്ചകൾ പകുതി പിന്നിട്ടു. സീറ്റ് വിഭജന ചർച്ചകളും നല്ല രീതിയിൽ പുരോഗമിക്കുന്നു. ഐശ്വര്യ കേരളയാത്രക്കിടയിലും ചർച്ചകൾ തുടരും. ഉമ്മൻചാണ്ടി പുതുപ്പള്ളി നിയോജക മണ്ഡലം വിടുന്നതിനെ കുറിച്ച് അറിയില്ലെന്നും ചെന്നിത്തില ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കി.

ഇ​ട​തു സ​ര്‍ക്കാ​റിന്‍റെ ദു​ര്‍ഭ​ര​ണ​ത്തി​ലൂ​ടെ ന​ഷ്​​ട​പ്പെ​ട്ട കേ​ര​ള​ത്തി​ന്‍റെ ഐ​ശ്വ​ര്യം വീ​ണ്ടെ​ടു​ക്കാ​ൻ ജ​നാ​ധി​പ​ത്യ മ​തേ​ത​ര പു​രോ​ഗ​മ​ന ശ​ക്തി​ക​ളെ ഒ​രു​മി​പ്പി​ക്കു​ക​യാ​ണ് യാ​ത്ര​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം. അ​തോ​ടൊ​പ്പം യു.​ഡി.​എ​ഫിന്‍റെ ബ​ദ​ല്‍ വി​ക​സ​ന, ക​രു​ത​ല്‍ മാ​തൃ​ക​ക​ള്‍ ജ​ന​ങ്ങ​ളു​ടെ മു​ന്നി​ല്‍ അ​വ​ത​രി​പ്പി​ക്കും. പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ പ്ര​ക​ട​ന​പ​ത്രി​ക രൂ​പ​പ്പെ​ടു​ത്താ​നു​ള്ള അ​ഭി​പ്രാ​യ സ്വ​രൂ​പ​ണ​വും ല​ക്ഷ്യ​മാ​ണ്.

മ​ഞ്ചേ​ശ്വ​ര​ത്ത് ഇ​ന്ന് വൈ​കീ​ട്ട് മൂ​ന്നി​ന്​ ജാ​ഥ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍റ്​ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത​ വ​ഹി​ക്കും. എ.​ഐ.​സി.​സി സെ​ക്ര​ട്ട​റി താ​രീ​ഖ് അ​ന്‍വ​ര്‍ മു​ഖ്യാ​തി​ഥി​യാ​കും. യാ​ത്ര ഫെ​ബ്രു​വ​രി 22ന് ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തും. 23ന് ​സ​മാ​പ​ന റാ​ലി രാ​ഹു​ൽ ഗാ​ന്ധി ഉ​ദ്ഘാ​ട​നം ചെ​യ്യും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.