തിരുവനന്തപുരം: സാക്ഷികൾ കൂട്ടത്തോടെ കൂറുമാറിയപ്പോൾ എങ്ങുമെത്താതെ പോകുമെന്ന് കരുതിയ കേസാണ് ഹൈകോടതി ഇടപെടലിെൻറയും േഫാറൻസിക്-ഫോൺവിളി തെളിവുകളുടെയും അടിസ്ഥാനത്തിൽ, പ്രതികളായ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് തൂക്കുകയർ കിട്ടുന്നതിലേക്ക് എത്തിച്ചത്. ഉദയകുമാറിെൻറ മാതാവ് പ്രഭാവതിയമ്മയുടെ ഹരജി പരിഗണിച്ച് ജസ്റ്റിസുമാരായ ജെ.ബി. കോശി, ഹേമലത എന്നിവരടങ്ങിയ ഹൈകോടതി ഡിവിഷൻ െബഞ്ച് അന്വേഷണം സി.ബി.െഎക്ക് വിട്ടത്.
ഒരു ഏജൻസി അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ച് അതിേവഗ കോടതിയിൽ വിചാരണ ആരംഭിച്ച കേസിെൻറ അന്വേഷണം സി.ബി.െഎക്ക് വിടുന്നത് അപൂർവമാണ്. ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിൽ ജിതകുമാർ, ശ്രീകുമാർ, സോമൻ എന്നീ പൊലീസ് ഉദ്യോഗസ്ഥരേ ഉണ്ടായിരുന്നുള്ളൂ. സി.ബി.െഎ അന്വേഷണം പൂർത്തിയായപ്പോൾ പ്രതികൾ ഏഴായി. ഫോറൻസിക് തെളിവുകളും ഡയറക്ടറുടെ മൊഴിയും ഒരു ഫോൺ സന്ദേശവും നിർണായകമായി. സ്കൂളിൽ സഹപാഠിയായിരുന്ന മേലുദ്യോഗസ്ഥനോട് ഫോർട്ട് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിളായിരുന്ന വിജയകുമാർ ഫോണിൽ പറഞ്ഞ കാര്യമാണ് നിർണായക തെളിവായത്. ‘തെൻറ ഗുണ്ടകൾ ഒരുത്തനെ തല്ലിക്കൊന്നിട്ടുണ്ട്’ എന്നായിരുന്നു സന്ദേശം.
2005 സെപ്റ്റംബർ 27ന് തദ്ദേശ െതരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസമായിരുന്നു മോഷണക്കുറ്റം ആരോപിച്ച് തിരുവനന്തപുരം ഫോർട്ട് പൊലീസ് കിള്ളിപ്പാലം കീഴാറന്നൂർ കുന്നുംപുറം വീട്ടിൽ ഉദയകുമാറിനെ (28) കസ്റ്റഡിയിലെടുത്തത്. രാത്രി പത്തരയോടെ ദേഹാസ്വാസ്ഥ്യംമൂലം ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.