പി.വി. അൻവർ ബേപ്പൂരിൽ മത്സരിക്കും; അനൗപചാരിക പ്രചാരണം ആരംഭിച്ചതായി തൃണമൂൽ കോൺഗ്രസ്

കോഴിക്കോട്: പി.വി. അൻവർ ബേപ്പൂരിൽ മത്സരിക്കുമെന്നും മണ്ഡലത്തിൽ അനൗപചാരിക പ്രചാരണം ആരംഭിച്ചതായും തൃണമൂൽ കോൺഗ്രസ് കേരള ചീഫ് കോഓഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. യു.എഡി.എഫുമായി ചർച്ച നടത്തി രണ്ടു ദിവസത്തിനകം ഔദ്യോഗിക പ്രഖ്യാപനം നടത്തും. ശേഷം മണ്ഡലത്തിൽ സജീവമാവും.

ബേപ്പൂർ സീറ്റിന്‍റെ കാര്യത്തിൽ പി.വി. അൻവറിന് യു.ഡി.എഫിൽ നിന്ന് ഉറപ്പു ലഭിച്ചിട്ടുണ്ട്. റിയാസ്-സി.പി.എം കച്ചവടമാ‍ണിപ്പോൾ കേരളത്തിൽ നടക്കുന്നത്. മരുമകനിസത്തിനും പിണറായിസത്തിനും എതിരെയാണ് അൻവറിന്‍റെ പോരാട്ടം. പിണറായിസത്തെ തോൽപിക്കാൻ യു.ഡി.എഫ് എവിടെ മത്സരിക്കാൻ പറഞ്ഞാലും അൻവർ മത്സരിക്കും.

കേരളത്തിൽ സംസ്ഥാന കൺവീനറായി പി.വി. അൻവറിനെയാണ് ദേശീയ നേതൃത്വം നിയോഗിച്ചിരിക്കുന്നത്. അതിനുമുമ്പുള്ള കേരളത്തിലെ ഘടകങ്ങളോ ഭാരവാഹികളോ നിലനിൽക്കുന്നില്ല. ചില വ്യക്തികൾ തങ്ങളാണ് പാർട്ടി നേതൃത്വം എന്നുപറഞ്ഞ് രംഗത്തെത്തുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഇതിനെതിരെ ദേശീയ നേതൃത്വം കൊൽക്കത്ത പൊലീസിൽ പരാതി നൽകുകയും കേസിൽ പലവട്ടം നോട്ടീസ് ലഭിച്ചതാണെന്നും ഭാരവാഹികൾ പറഞ്ഞു.

Tags:    
News Summary - PV Anvar to contest from Beypore; Trinamool Congress says informal campaign has begun

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.