തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ പുരസ്കാരം നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ് ശശികുമാർ രാഷ്ട്രപതിക്ക് നൽകിയ പരാതി തുടർനടപടിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി.
രാജ്യം പ്രശസ്ത വ്യക്തികളെ ആദരിക്കുന്നതിന് നൽകുന്ന പത്മ പുരസ്കാരത്തെ മാധ്യമങ്ങളിലൂടെ പരസ്യമായി അധിക്ഷേപിച്ച, നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ നടേശന് നൽകുന്നതിനെതിരെയാണ് പരാതി നൽകിയത്.
നിവേദനത്തിൽ ആക്ഷേപങ്ങൾ വ്യക്തമായി രേഖപ്പെടുത്തിയതുകൊണ്ട് പരിശോധിച്ച് നടപടി കൈക്കൊള്ളാനും നിർദേശം നൽകിയിട്ടുണ്ട്. കത്തിന്റെ പകർപ്പ് രാഷ്ട്രപതി ഭവൻ സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റിക്ക് നൽകിയിട്ടുണ്ട്.
വെള്ളാപ്പള്ളി നടേശന് രാഷ്ട്രത്തിന്റെ ഉന്നത ബഹുമതി നൽകുന്നത് ഇതിനകം പത്മ പുരസ്കാരം നേടിയവരോട് കാട്ടുന്ന അനാദരവാണെന്ന് നിവേദനത്തിൽ പറഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.