ഫെബ്രുവരിയിൽ വൈദ്യുതി ബിൽ കുറയും

തിരുവനന്തപുരം: കെ.എസ്.ഇ.ബിയുടെ പ്രതിമാസ ബില്ലിങ്​ ഉപഭോക്താക്കൾക്ക് ഫെബ്രുവരിയിൽ ഇന്ധന സർചാർജ് ഉണ്ടാവില്ല. അതേസമയം, ദ്വൈമാസ ബില്ലിങ്​ ഉപഭോക്താക്കളിൽനിന്ന് യൂനിറ്റിന് നാല്​ പൈസ ഇന്ധന സർചാർജ് ഈടാക്കും. ജനുവരിയിൽ ഇത് യഥാക്രമം എട്ട് പൈസയും ഏഴ് പൈസയുമായിരുന്നു. ഇന്ധന സർചാർജ് കുറഞ്ഞതിനാൽ ഫെബ്രുവരിയിലെ വൈദ്യുതി ബില്ലിൽ കുറവുണ്ടാകും.

കേന്ദ്ര ഊർജ മന്ത്രാലയത്തിന്റെ ചട്ടങ്ങളും സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമീഷൻ താരിഫ് റെഗുലേഷനും പ്രകാരം, 2023 ഏപ്രിൽ മുതൽ ഇന്ധന വിലയിലെ ഏറ്റക്കുറച്ചിലുകൾ കാരണം വൈദ്യുതി വിലയിലുണ്ടാകുന്ന വ്യതിയാനം ഇന്ധന സർചാർജ് ആയി ഉപഭോക്താക്കളിലേക്ക് കൈമാറാൻ വിതരണക്കാരെ അനുവദിച്ചിരുന്നു. ഇതുപ്രകാരം ഡിസംബർ മാസത്തെ വൈദ്യുതി വാങ്ങൽ ചെലവ് അനുസരിച്ചാണ് ഫെബ്രുവരിയിൽ ഇന്ധന സർചാർജ് കണക്കാക്കിയത്​. 

Tags:    
News Summary - Electricity bill to decrease in February

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.