Posted On
date_range Updated On
date_range കൊല്ലം പള്ളിക്കലാറില്‍ വള്ളം മറിഞ്ഞ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം
കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളി പള്ളിക്കലാറിൽ വള്ളം മറിഞ്ഞ് രണ്ട് യുവാക്കൾ മരിച്ചു. കല്ലേലി ഭാഗം സ്വദേശികളായ ശ്രീരാഗ് (24), അജിത്ത് (23) എന്നിവരാണ് മരിച്ചത്. വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. നാല് യുവാക്കൾ ചേർന്ന് മീൻ പിടിക്കാനായി പോയ വള്ളമാണ് മറിഞ്ഞത്.
രണ്ട് പേർ നീന്തി രക്ഷപ്പെട്ടു. ഒഴുക്കിൽ പെട്ട ശ്രീരാഗിനെ കണ്ടെത്തി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ ആശുപത്രിയിൽ വെച്ച് ശ്രീരാഗ് മരണപ്പെട്ടു. അഗ്‌നിശമന സേനയുടെ സ്‌കൂബാ ടീമിന്റെ തിരച്ചിലിലാണ് അജിത്തിന്റെ മൃതദേഹം കണ്ടെത്തിയത്.
മരിച്ച ശ്രീരാഗിന്റെ ഇരട്ട സഹോദരനായ ശ്രീരാജ്, അനന്ദു എന്നിവരാണ് നീന്തി രക്ഷപ്പെട്ടത്. കനത്ത മഴയും കാറ്റുമാണ് വള്ളം മറിയാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.