കെ.എസ്. നിധീഷ്,
വി. വിനോദ്
Posted On
date_range Updated On
date_range മയക്കുമരുന്നുമായി രണ്ടു യുവാക്കൾ പിടിയിൽ
ആലപ്പുഴ: മെത്താഫിറ്റമിനും കഞ്ചാവും കർണാടക മദ്യവുമായി രണ്ടു യുവാക്കൾ എക്സൈസ് പിടിയിൽ. മുല്ലാത്ത് വളപ്പ് വാർഡിൽ കടവത്ത്ശേരി വീട്ടിൽ കെ.എസ്. നിധീഷ് (27), തിരുവമ്പാടി വാർഡ് നന്ദാവനം വീട്ടിൽ വി. വിനോദ് (24)എന്നിവരാണ് പിടിയിലായത്.
ഇവരില്‍ നിന്ന് 25 ഗ്രാം മെത്താഫിറ്റമിനും 334 ഗ്രാം കഞ്ചാവും ഒന്നര ലിറ്റർ കർണാടക മദ്യവും പിടികൂടി. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ്. സതീഷിന്റെ നേതൃത്വത്തില്‍ ആലപ്പുഴ കെ.എസ്.ആര്.ടി.സി പരിസരങ്ങളിൽ നടത്തിയ പരിശോധനയിലാണ് പിടിയിലായത്. പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.