നെടുമ്പാശ്ശേരി: ഹോട്ടൽ ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങുന്നതിനിടെ വയോധികയെ മാനഭംഗപ്പെടുത്തിയ സംഭവത്തിൽ രണ്ട് യുവാക്കൾ പിടിയിൽ. പുറയാർ മൈലിക്കര വീട്ടിൽ നിതിൻ (36), പുതുവാശേരി ആര്യമ്പിള്ളി വീട്ടിൽ സത്താർ (39) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ 19ന് രാത്രി 9.30ഓടെ പുറയാറിലാണ് മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച സംഭവം. ചെറിയ ഹോട്ടലിൽ ജീവനക്കാരിയാണ് 70കാരിയായ വീട്ടമ്മ.
ഹോട്ടൽ ജോലി കഴിഞ്ഞ് തൊട്ടടുത്തുള്ള വീട്ടിലേക്ക് പോകവേ ബൈക്കിലെത്തിയ നിതിനും സത്താറും വയോധികയെ പിന്തുടർന്ന് കടത്തിണ്ണയിലേക്ക് വലിച്ചിഴച്ച് മാനഭംഗപ്പെടുത്തുകയായിരുന്നു. അമിതമായി മദ്യപിച്ച യുവാക്കൾ വയോധികയോട് ആദ്യം മോശമായി പെരുമാറുകയും എതിർത്തപ്പോൾ മാനഭംഗപ്പെടുത്തുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.
പരാതിപ്പെട്ടാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. വീട്ടിലെത്തി ബന്ധുക്കളോട് വിവരം പറയുകയും അവർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
മാനഭംഗത്തിന് പുറമേ പട്ടികജാതി-വർഗ പീഡനത്തിനും കേസെടുത്തതായി നെടുമ്പാശ്ശേരി സി.ഐ പി.എം. ബൈജു അറിയിച്ചു.സംഭവത്തിനുശേഷം പ്രതികൾ ആദ്യം ബംഗളൂരുവിൽ ഒളിവിൽ പോവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.