പ്രതിഷേധം: ദർശനത്തിനെത്തിയ യുവതികളെ പൊലീസ്​ തിരിച്ചിറക്കി

ശബരിമല: ശബരിമലയിൽ രണ്ട്​ യുവതികൾകൂടി ദർശനത്തിനെത്തി. എന്നാൽ, പ്രതിഷേധത്തെത്തുടർന്ന്​ പൊലീസ്​ ഇവ​െര നിർബന് ധിച്ച്​ തിരിച്ചിറക്കി. കണ്ണൂർ സ്വദേശിനികളായ രേഷ്മ നിഷാന്ത്, ഷാനില സജേഷ് എന്നിവരാണ്​ നീലിമലവരെ എത്തിയത്​. മൂന് നു മണിക്കൂറോളം ഇരുവരെയും പ്രതിഷേധക്കാർ തടഞ്ഞുവെച്ചു. ഇതിനു നേതൃത്വം നൽകിയ ഏഴുപേർക്കെതിരെ കേസെടുത്തു.

ബുധ നാഴ്​ച പുലർച്ച നാലേകാലോടെയാണ് പുരുഷന്മാർ ഉൾപ്പെടുന്ന ഏഴംഗസംഘത്തോടൊപ്പം യുവതികൾ മലകയറ്റം ആരംഭിച്ചത്. മഫ്​തി യിലും അല്ലാതെയും പൊലീസും ഒപ്പം ഉണ്ടായിരുന്നു. തുടക്കത്തിൽ ആരും തിരിച്ചറിയുകയോ ​പ്രതിഷേധിക്കുകയോ ചെയ്​തില്ല. നീലിമല ഭാഗത്തുവെച്ച് ഇരുപതോളം വരുന്നവർ യുവതിക​ളാണെന്ന്​ തിരിച്ചറിയുകയും തടയുകയുമായിരുന്നു. ഇതോടെ ഇതര സംസ്ഥാന തീർഥാടകരും പ്രതിഷേധക്കാർക്കൊപ്പം ചേർന്നു. പ്രതിഷേധം ശക്തമായതോടെ പൊലീസ് യുവതികളുമായി ചർച്ച നടത്തി.

എന്നാൽ, ദർശനം നടത്താതെ പിന്നോട്ടില്ലെന്നായിരുന്നു അവരുടെ നിലപാട്​. യുവതികൾ തിരിച്ചിറങ്ങാതെ പിന്തിരിയില്ലെന്ന് പ്രതിഷേധക്കാരും വ്യക്തമാക്കിയതോടെ പൊലീസ് വെട്ടിലായി. ഇതിനിടെ, സന്നിധാനത്തേക്കുള്ള മറ്റ് കാട്ടുവഴികളിലും പ്രതിഷേധക്കാർ നിലയുറപ്പിച്ചു. മലകയറി വരുന്നവരും തിരികെ മടങ്ങുന്നവരുമായ തീർഥാടകരും ഒപ്പം ചേർന്നു. ഇതോടെ യുവതികളുമായി പൊലീസ് വീണ്ടും അനുരഞ്ജനത്തിനു ശ്രമിച്ചെങ്കിലും ഇരുവരും വഴങ്ങാതിരുന്നതോടെ ഏഴേ മുക്കാലോടെ വനിത പൊലീസ്​ സഹായത്തോടെ നേരിയ ബലം പ്രയോഗിച്ച് പമ്പയിലേക്ക് തിരികെ ഇറക്കുകയായിരുന്നു.

നേതൃത്വം നൽകിയ ഏഴുപേരെ അറസ്​റ്റ്​ ചെയ്​ത ശേഷം പ്രതിഷേധം തണുത്തെങ്കിലും യുവതികളെ മുന്നോട്ടു കൊണ്ടുപോകാൻ പൊലീസ്​ ശ്രമിച്ചില്ല. പമ്പ പൊലീസ് സ്​റ്റേഷനിലേക്ക് കൊണ്ടുപോകാൻ യുവതികളെ പൊലീസ് ജീപ്പിൽ കയറ്റിയപ്പോൾ പൊലീസി​​​​െൻറ വാഹനവ്യൂഹത്തിന് നേരെ കരിക്കിൻ തോടുകളും മരക്കൊമ്പുകളും വലിച്ചെറിഞ്ഞു. തിരികെ ഇറങ്ങും വഴി യുവതികൾക്ക് നേരേ പ്രത്യക്ഷ ആക്രമണത്തിനും ചിലർ മുതിർന്നു. യുവതികളെത്തിയാൽ തടയുന്നതിനായി സന്നിധാനം വലിയ നടപ്പന്തലി​​​​െൻറ തുടക്കഭാഗത്തും നൂറോളം പ്രതിഷേധക്കാർ തമ്പടിച്ചിരുന്നു.

യുവതികളെ പിന്നീട്​ വൻ സുരക്ഷയിൽ എരുമേലിയിലേക്ക് കൊണ്ടുപോയി. ഇവർ പൊലീസ്​ സുരക്ഷയിലാണ്​ ഇ​േപ്പാഴുള്ളത്​. മൂന്നുമാസം വ്രതം നോറ്റാണ് മല കയറാനെത്തിയതെന്ന് രേഷമയും ഷാനിലയും പറഞ്ഞു. ദർശനത്തിനു പൊലീസ് പൂർണ സുരക്ഷ ഉറപ്പ് നൽകിയിരുന്നതായും അവർ പറഞ്ഞു. ഇതിനിടെ എട്ടരയോടെ മലകയറാനെത്തിയ ആന്ധ്ര സ്വദേശിനിയായ 10 വയസ്സുകാരിയെയും പ്രതിഷേധക്കാർ മരക്കൂട്ടത്ത് തടഞ്ഞു. തുടർന്ന് പെൺകുട്ടിയെ പൊലീസ് ഒരുക്കിയ സുരക്ഷിത സ്ഥലത്താക്കിയ ശേഷം കൂടെയുണ്ടായിരുന്ന സംഘം ദർശനത്തിനു​ സന്നിധാനത്തേക്ക് പോയി.

Tags:    
News Summary - Two Women to Climb Up Sabarimala -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.