കാർണിവൽ തോരണം കുരുങ്ങി സിബുവിന്‍റെ കഴുത്തിലേറ്റ മുറിവ്
ഫോർട്ട്കൊച്ചി: കൊച്ചിൻ കാർണിവൽ അലങ്കാരത്തിനായി കെ.ബി ജേക്കബ്ബ് റോഡിൽ കെട്ടിയ തോരണം അഴിച്ചുമാറ്റുന്നതിനിടെ ഇരുചക്രവാഹന യാത്രികന്‍റെ കഴുത്തിൽ കുരുങ്ങി മുറിവേറ്റു. കഴിഞ്ഞ ദിവസം ഫോർട്ട്കൊച്ചിയിൽനിന്ന് വെളിയിലേക്ക് വരികയായിരുന്ന കൊച്ചി താലൂക്ക് ഓഫിസ് ജീവനക്കാരൻ സിബുവിന്‍റെ കഴുത്തിലാണ് തോരണം കുടുങ്ങിയത്. സിബു അമിത വേഗത്തിലല്ലാത്തതിനാലും ബ്രേക്ക് പിടിച്ചതിനാലും വലിയ അപകടം ഉണ്ടായില്ല.
ഫോർട്ട്കൊച്ചി വെളി മുതൽ ഞാലി പറമ്പ് വരെയുള്ള ഭാഗങ്ങളിൽ അലങ്കരിക്കുന്നതിന്‍റെ ഭാഗമായി റോഡിന് കുറുകെ കെട്ടിയ തുണിയുടെ തോരണമാണ് ഇരുചക്ര വാഹന യാത്രികർക്ക് വില്ലനായി മാറിയത്.
ത്തവണ എട്ട് ഇഞ്ചോളം വീതിയിലുള്ള തുണി തോരണമാണ് കെ.ബി. ജേക്കബ് റോഡിന്‍റെ മുകളിലായി കുറുകെ കെട്ടിയത്. തോരണം അഴിച്ച് മാറ്റാൻ വൈകിയതോടെ ഇവ പൊട്ടി ഇരുചക്ര വാഹന യാത്രികരുടെ കഴുത്തിൽ കുരുങ്ങുന്നത് പതിവായി.
തുണിയുടെ തോരണം കഴുത്തിൽ ചുറ്റി വീട്ടമ്മയുടെ കഴുത്തിന് മുറിവേറ്റതോടെ പ്രതിഷേധം ഉയർന്നതിന്‍റെ ഭാഗമായി കഴിഞ്ഞ ബുധനാഴ്ച ഇവ അഴിച്ച് നീക്കാൻ തുടങ്ങി.ഇതിനിടയിലാണ് വ്യാഴാഴ്ച രാത്രി ഏഴര മണിയോടെ സാബുവിന്‍റെ കഴുത്തിൽ കുടുങ്ങി മുറിവേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.