മലപ്പുറത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു

മലപ്പുറം: മലപ്പുറം പന്തല്ലൂർ മുടിക്കോട് ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു. ബൈക്ക് യാത്രികരായ വള്ളുവങ്ങാട് കുരിക്കൾ ഹൗസില്‍ മുഹമ്മദ് അമീൻ (20), കീഴാറ്റുർ സ്വദേശി മുഹമ്മദ് ഇഹ്സാൻ (17) എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെ 11ഓടെയാണ് അപകടം. പന്തല്ലൂർ മുടിക്കോടുവെച്ച് ബസും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. മഞ്ചേരിയിൽനിന്ന് പാണ്ടിക്കാട് ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസും പന്തല്ലൂർ ഭാഗത്തേക്ക് പോകുന്ന ബൈക്കുമായിരുന്നു അപകടത്തിൽപെട്ടത്.

മരിച്ച രണ്ടുപേരും പാണ്ടിക്കാട് അൻസാർ കോളജിലെ വിദ്യാർഥികളാണ്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Tags:    
News Summary - Two students died in accident in Malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.