നി​തി​ൻ രാ​ജി​ന്റെ മ​ര​ണം: സി.​ബി.​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന്​ ദ​ലി​ത്​ നേ​താ​ക്ക​ൾ

കോ​ട്ട​യം: ക​ണ്ണൂ​ർ അ​ഞ്ച​ര​ക്ക​ണ്ടി ഡെ​ന്‍റ​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണം സി.​ബി.​ഐ​യെ​ക്കൊ​ണ്ട് അ​ന്വേ​ഷി​പ്പി​ക്ക​ണ​മെ​ന്ന് ദ​ലി​ത്​ സം​ഘ​ട​ന നേ​താ​ക്ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. 17ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് ചേ​രു​ന്ന ദ​ലി​ത് പൗ​രാ​വ​കാ​ശ-​ജ​നാ​ധി​പ​ത്യ ക​ൺ​വെ​ൻ​ഷ​ൻ സി.​ബി.​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട്​ പ്ര​ക്ഷോ​ഭ സ​മ​ര​ത്തി​ന് രൂ​പം ന​ൽ​കും. ക​ൺ​വ​ൻ​ഷ​നി​ൽ എ​ല്ലാ പ​ട്ടി​ക​വി​ഭാ​ഗ പ​രി​വ​ർ​ത്തി​ത ക്രൈ​സ്‌​ത​വ നേ​താ​ക്ക​ളെ​യും പൗ​രാ​വ​കാ​ശ- മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​രെ​യും പ​ങ്കെ​ടു​പ്പി​ക്കും.

ക​ൺ​വെ​ൻ​ഷ​ൻ ന​ട​ത്തി​പ്പി​ന് ഐ.​കെ. ര​വീ​ന്ദ്ര​രാ​ജ് ചെ​യ​ർ​മാ​നും പി.​എ​സ്. രാ​ജ്‌​മോ​ഹ​ൻ ത​മ്പു​രാ​ൻ ജ​ന​റ​ൽ ക​ൺ​വീ​ന​റു​മാ​യി 51 അം​ഗ സം​ഘാ​ട​ക സ​മി​തി രൂ​പ​വ​ത്ക​രി​ച്ചു. നി​തി​ൻ രാ​ജി​ന്‍റേ​ത് ആ​സൂ​ത്ര​ണ കൊ​ല​പാ​ത​ക​മാ​ണെ​ന്ന് സാ​ഹ​ച​ര്യ​ത്തെ​ളി​വു​ക​ൾ വ്യ​ക്ത​മാ​ക്കി​യി​ട്ടും ആ​ത്മ​ഹ​ത്യ​യാ​ക്കി മാ​റ്റി, കു​റ്റം ലോ​ൺ ആ​പ്പു​കാ​രു​ടെ ചു​മ​ലി​ൽ കെ​ട്ടി​വെ​ക്കു​ക​യാ​ണ്​ പൊ​ലീ​സെ​ന്നും നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.

കെ.​പി.​എം.​എ​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഐ.​കെ. ര​വീ​ന്ദ്ര​രാ​ജ്, ഡി.​സി.​യു.​എ​ഫ് ചെ​യ​ർ​മാ​ൻ പി.​എ​സ്. രാ​ജ്മോ​ഹ​ൻ ത​മ്പു​രാ​ൻ, ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​എം.​ആ​ർ. വ​ന്ദ്യ​രാ​ജ്, സാം​ബ​വ മ​ഹാ​സ​ഭ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് സോ​മ​ൻ പാ​മ്പാ​യി​ക്കോ​ട്, എ.​കെ.​സി.​എ​ച്ച്.​എം.​എ​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​ല്ല​റ പ്ര​ശാ​ന്ത്, കെ.​ഡി.​എ​ഫ് (ഡി) ​സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റ് പി.​എം. ത​ങ്ക​പ്പ​ൻ, കെ.​സി.​എ​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പാ​റ​മ്പു​ഴ ഗോ​പി, അ​ഖി​ല​കേ​ര​ള ഹി​ന്ദു മ​ല​വേ​ട​ർ മ​ഹാ​സ​ഭ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​ബു മ​ല​വേ​ട​ർ, എ.​കെ.​സി.​എ​ച്ച്.​എം.​എ​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് കെ.​ബി. സ​ജി​മോ​ൻ, എം.​എ​സ് സ​ജ​ൻ എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ത്തു.

തി​രു​വ​ന​ന്ത​പു​രം: നി​തി​ൻ രാ​ജി​ന്‍റെ കൊ​ല​പാ​ത​ക അ​ന്വേ​ഷ​ണം ലോ​ക്ക​ൽ പൊ​ലീ​സ്​ അ​ട്ടി​മ​റി​ച്ച​ത് ശ​രി​വ​യ്ക്കു​ന്ന​താ​ണ് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട സ​ർ​ക്കാ​ർ ന​ട​പ​ടി​യെ​ന്ന് കെ.​പി.​എം.​എ​സ്​ സം​സ്​​ഥാ​ന പ്ര​സി​ഡ​ന്‍റ്​ ചെ​റു​വ​യ്ക്ക​ൽ അ​ർ​ജു​ന​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഐ.​കെ. ര​വീ​ന്ദ്ര​രാ​ജ് എ​ന്നി​വ​ർ പ​റ​ഞ്ഞു. ലോ​ക്ക​ൽ പൊ​ലീ​സ്​ കൊ​ല​പാ​ത​കം ആ​ത്മ​ഹ​ത്യ​യാ​ക്കി അ​ട്ടി​മ​റി​ച്ചെ​ന്ന ആ​രോ​പ​ണം ത​ത്വ​ത്തി​ൽ സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ച​തു​കൊ​ണ്ടാ​ണ് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്. ക്രൈം​ബ്രാ​ഞ്ചി​ന്‍റെ അ​ന്വേ​ഷ​ണം വെ​റും പ്ര​ഹ​സ​ന​മാ​കും. അ​തി​നാ​ൽ, സി.​ബി.​ഐ. അ​ന്വേ​ഷി​ക്ക​ണം. ഇ​ക്കാ​ര്യം നി​തി​ൻ​രാ​ജി​ന്‍റെ പി​താ​വ് ആ​വ​ശ്യ​പ്പെ​ട്ടു ക​ഴി​ഞ്ഞു. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട്​ ദ​ലി​ത്-​സാ​മൂ​ഹ്യ സം​ഘ​ട​ന​ക​ൾ പ്ര​ക്ഷോ​ഭം ന​ട​ത്തും.

കേ​സ് അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി​യ​തി​ന് പി​ന്നാ​ലെ ക​ണ്ണൂ​ര്‍ ഡി.​ഐ.​ജി​യെ സ​ന്ദ​ര്‍ശി​ച്ച് നി​തി​ന്‍രാ​ജി​ന്റെ കു​ടും​ബം. കേ​സ് അ​ന്വേ​ഷ​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഹൈ​കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് നി​തി​ന്‍ രാ​ജി​ന്റെ പി​താ​വ് വൈ.​എ​ല്‍. രാ​ജ​ന്‍ പ​റ​ഞ്ഞു. കേ​സ് ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി​യ​താ​യു​ള്ള വി​വ​രം മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് അ​റി​ഞ്ഞ​ത്.

ക്രൈം​ബ്രാ​ഞ്ചി​നു കേ​സ് കൈ​മാ​റി​യ​തി​ല്‍ അ​ട്ടി​മ​റി സം​ശ​യ​മു​ണ്ട്. കേ​സി​ല്‍ തു​ട​ക്കം മു​ത​ല്‍ ആ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ല്ല. ഡോ.​എം.​കെ. റാ​മി​നെ അ​റ​സ്റ്റു ചെ​യ്യാ​ത്ത​തി​ല്‍ വ്യ​ക്ത​മാ​യ മ​റു​പ​ടി ല​ഭി​ക്കു​ന്നി​ല്ല. ഏ​തു​ത​രം അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് ഉ​ള്‍പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ കു​ടും​ബ​വു​മാ​യി ആ​ലോ​ചി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കും. വീ​ട് നി​ര്‍മാ​ണം എ​ല്ലാ​വ​രു​ടെ​യും സ​ഹാ​യ​ത്തോ​ടെ ചെ​യ്യ​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹം. കേ​ര​ള സ്റ്റേ​റ്റ് പ​ട്ടി​ക ജ​ന​സ​മാ​ജം സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി തെ​ക്ക​ന്‍ സു​നി​ല്‍ കു​മാ​ര്‍, ഭാ​ര​വാ​ഹി​ക​ളാ​യ എം.​ആ​ര്‍. പു​ഷ്പ, എം.​സി. രാ​മ​ന്‍ എ​ന്നി​വ​ര്‍ക്കൊ​പ്പ​മാ​ണ് വൈ.​എ​ല്‍. രാ​ജ​ന്‍ ഡി.​ഐ.​ജി​യെ കാ​ണാ​നെ​ത്തി​യ​ത്. കേ​സി​ല്‍ പ്ര​തി​യാ​യ അ​ധ്യാ​പ​ക​ന്‍ ഡോ. ​എം.​കെ. റാ​മി​നെ ക​ണ്ടെ​ത്തു​ന്ന​തി​ന് ര​ണ്ട് സം​ഘം കേ​ര​ള​ത്തി​ന് പു​റ​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ടെ​ന്ന് ഡി.​ഐ.​ജി. യ​തീ​ഷ് ച​ന്ദ്ര മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

Tags:    
News Summary - Nithin Raj's death: Dalit leaders demand CBI investigation.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.