Posted On
date_range Updated On
date_range ബുധനാഴ്ചയും വൈദ്യുതി നിയന്ത്രണം നാമമാത്രം
തിരുവനന്തപുരം: ബുധനാഴ്ചയും വളരെ പരിമിതമായ വൈദ്യുതി നിയന്ത്രണം മാത്രമാണ് സംസ്ഥാനത്ത് വേണ്ടിവന്നതെന്ന് കെ.എസ്.ഇ.ബി. റെഗുലേറ്ററി കമീഷന്റെ അനുമതിയോടെ 200 മെഗാവാട്ട് വൈദ്യുതിയും, കേന്ദ്ര ഉൽപാദന നിലയങ്ങളിൽ നിന്ന് അൺഷെഡ്യൂൾഡ് ആയി 80 മെഗാവാട്ട് വൈദ്യുതിയും അധികമായി ലഭിച്ചതോടെ സംസ്ഥാനത്തിന്റെ ഭൂരിഭാഗം ഇടങ്ങളിലും ഇടതടവില്ലാതെ വൈദ്യുതി ലഭ്യമാക്കാൻ കഴിഞ്ഞു. സംസ്ഥാനത്തിന്റെ മധ്യ, തെക്കൻ ഭാഗങ്ങളിൽ ലഭിച്ച വേനൽമഴ കാരണം വൈദ്യുതി ആവശ്യകതയിൽ നേരിയ കുറവുണ്ടായിട്ടുണ്ട്. 112.68 ദശലക്ഷം യൂനിറ്റാണ് ബുധനാഴ്ച സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം. ചൊവ്വാഴ്ച ഇത് 116.5 ദശലക്ഷം യൂനിറ്റായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.