മാ​ധ്യ​മത്തിൽ നിന്നും വിരമിക്കുന്ന ചീ​ഫ് പ്രൂ​ഫ് റീ​ഡ​ർ ആ​ർ. നൗ​ഷാ​ദ്, സീ​നി​യ​ർ പ്രൂ​ഫ് റീ​ഡ​ർ പി.​കെ.​എം. നാ​സ​റു​ദ്ദീ​ൻ, സീ​നി​യ​ർ റി​പ്പോ​ർ​ട്ട​ർ എ. ​സ​ക്കീ​ർ ഹുസൈ​ൻ, അ​ക്കൗ​ണ്ട്സ് ഓ​ഫി​സ​ർ കെ.​ടി. സ​ദ​റു​ദ്ദീ​ൻ, ചീ​ഫ് ഡി.​ടി.​പി ഓ​പ​റേ​റ്റ​ർ എ.​പി. ബാ​ബു​രാ​ജ​ൻ, സീ​നി​യ​ർ ഡി.​ടി.​പി ഓ​പ​റേ​റ്റ​ർ പി.​കെ. മു​ഹ​മ്മ​ദ്

മാ​ധ്യ​മ​ത്തി​ൽ​നി​ന്ന് വി​ര​മി​ച്ചു

കോ​ഴി​ക്കോ​ട്: മാ​ധ്യ​മം എ​ഡി​റ്റോ​റി​യ​ൽ വി​ഭാ​ഗ​ത്തി​ലെ ചീ​ഫ് പ്രൂ​ഫ് റീ​ഡ​ർ ആ​ർ. നൗ​ഷാ​ദ്, സീ​നി​യ​ർ പ്രൂ​ഫ് റീ​ഡ​ർ പി.​കെ.​എം. നാ​സ​റു​ദ്ദീ​ൻ, തി​രു​വ​ന​ന്ത​പു​രം ബ്യൂ​റോ​യി​ലെ സീ​നി​യ​ർ റി​പ്പോ​ർ​ട്ട​ർ എ. ​സ​ക്കീ​ർ ഹുസൈ​ൻ, അ​ക്കൗ​ണ്ട്സ് ഓ​ഫി​സ​ർ കെ.​ടി. സ​ദ​റു​ദ്ദീ​ൻ, ചീ​ഫ് ഡി.​ടി.​പി ഓ​പ​റേ​റ്റ​ർ എ.​പി. ബാ​ബു​രാ​ജ​ൻ, സീ​നി​യ​ർ ഡി.​ടി.​പി ഓ​പ​റേ​റ്റ​ർ പി.​കെ. മു​ഹ​മ്മ​ദ് എ​ന്നി​വ​ർ ദീ​ർ​ഘ​കാ​ല​ത്തെ സേ​വ​ന​ത്തി​നു​ശേ​ഷം സ​ർ​വി​സി​ൽ​നി​ന്ന് വി​ര​മി​ച്ചു.

1988 ജൂ​ണി​ൽ മാ​ധ്യ​മ​ത്തി​ൽ ചേ​ർ​ന്ന മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ പി.​കെ. മു​ഹ​മ്മ​ദ് 38 വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​ന് ശേ​ഷ​മാ​ണ് വി​ര​മി​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ട്, കൊ​ച്ചി, മ​ല​പ്പു​റം യൂ​നി​റ്റു​ക​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചു. ഭാ​ര്യ: മും​താ​സ്. മ​ക്ക​ൾ: സി​ൽ​ജി​യ, താ​ജു​ൽ മു​ഷ്താ​ഖ് (സോ​ഫ്റ്റ്‌​വെ​യ​ർ എ​ൻ​ജി​നീ​യ​ർ, കൊ​ച്ചി), ജാ​ദു​ൽ അ​ഷ്ഫാ​ഖ് (എം.​ബി.​ബി.​എ​സ് വി​ദ്യാ​ർ​ഥി, ത​മി​ഴ്നാ​ട് നാ​ഗ​പ​ട്ട​ണം ഗ​വ​ൺ​മെ​ന്റ് മെ​ഡി​ക്ക​ൽ കോ​ള​ജ്).

തി​രു​വ​ന​ന്ത​പു​രം നെ​യ്യാ​റ്റി​ൻ​ക​ര സ്വ​ദേ​ശി​യാ​യ സ​ക്കീ​ർ ഹു​സൈ​ൻ 1996 ഏ​പ്രി​ലി​ലാ​ണ് മാ​ധ്യ​മ​ത്തി​ൽ ചേ​ർ​ന്ന​ത്. കൊ​ല്ലം, കൊ​ച്ചി യൂ​നി​റ്റു​ക​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചു. ഭാ​ര്യ: ഷം​ന ഖാ​ൻ (ഐ.​സി.​ഡി.​എ​സ് സൂ​പ്പ​ർ​വൈ​സ​ർ). മ​ക്ക​ൾ: ഫി​സ ഫാ​ത്തി​മ, ഈ​സ മു​ഹ​മ്മ​ദ്.

1996ൽ ​മാ​ധ്യ​മ​ത്തി​ൽ ചേ​ർ​ന്ന നാ​സ​റു​ദ്ദീ​ൻ ​തി​രു​വ​ന​ന്ത​പു​രം മ​ണ​ക്കാ​ട് സ്വ​ദേ​ശി​യാ​ണ്. കൊ​ച്ചി, കോ​ഴി​ക്കോ​ട്, തി​രു​വ​ന​ന്ത​പു​രം യൂ​നി​റ്റു​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു. ഭാ​ര്യ: സീ​ന​ത്ത്. മ​ക്ക​ൾ: ആ​സി​ഫ് സു​ഹൈ​ൽ (ടെ​ക്നോ​പാ​ർ​ക്ക്, തി​രു​വ​ന​ന്ത​പു​രം), മെ​ഹ്റി​ൻ (എ.​സി.​ഇ കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം) .

​തി​രു​വ​ന​ന്ത​പു​രം പെ​രു​മാ​തു​റ സ്വ​ദേ​ശി​യാ​യ നൗ​ഷാ​ദ് 1995 ലാ​ണ് മാ​ധ്യ​മ​ത്തി​ൽ ചേ​ർ​ന്ന​ത്. കോ​ഴി​ക്കോ​ട്, കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം യൂ​നി​റ്റു​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു. ഭാ​ര്യ: അ​സീ​ന​ത്ത് ബീ​വി കെ.​എ​ൻ. മ​ക​ൾ: ത​സ്നീം ഫ​ർ​സാ​ന.

കോ​ഴി​ക്കോ​ട് ചേ​ന്ദ​മം​ഗ​ലൂ​ർ സ്വ​ദേ​ശി​യാ​യ സ​ദ​റു​ദ്ദീ​ൻ 1993 ആ​ഗ​സ്റ്റി​ലാ​ണ് മാ​ധ്യ​മ​ത്തി​ൽ ചേ​ർ​ന്ന​ത്. കോ​ഴി​ക്കോ​ട്, കൊ​ച്ചി, കോ​ട്ട​യം, മ​ല​പ്പു​റം യൂ​നി​റ്റു​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു. ഭാ​ര്യ: റ​സി​യാ​ബി കെ.​പി (ബി.​എ​സ്.​എ​ൻ.​എ​ൽ മു​ക്കം). മ​ക്ക​ൾ: റി​ഷ് വാ ​സു​ൽ​ത്താ​ന, റി​സ് വാ​ൻ ഹ​ബീ​ബ്, റി​സ്‌​വി​ൻ ഹ​സ്സ​ൻ, ഹി​ദാ​യ റോ​ഷ​ൻ.

1992 മാ​ർ​ച്ചി​ൽ മാ​ധ്യ​മ​ത്തി​ൽ ചേ​ർ​ന്ന ബാ​ബു​രാ​ജ​ൻ 34 വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​ന് ശേ​ഷ​മാ​ണ് വി​ര​മി​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ട് കാ​ര​പ​റ​മ്പ് സ്വ​ദേ​ശി​യാ​ണ്. കോ​ഴി​ക്കോ​ട്, തി​രു​വ​ന​ന്ത​പു​രം, ക​ണ്ണൂ​ർ, ബം​ഗ​ളൂ​രു യൂ​നി​റ്റു​ക​ളി​ൽ ജോ​ലി ചെ​യ്തു. ഭാ​ര്യ: ഇ. ​ജ​യ​ശ്രീ. മ​ക്ക​ൾ: എ.​പി. ഹ​രി​പ്ര​സാ​ദ്, ഭാ​ഗ്യ​ന​ന്ദ.

Tags:    
News Summary - Retired from the media

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.