ഫയൽ
Posted On
date_range Updated On
date_range ഒന്നര കിലോയോളം സ്വർണം ശരീരത്തിൽ ഒളിപ്പിച്ച രണ്ടുപേർ പിടിയിൽ
നെടുമ്പാശ്ശേരി: ഒന്നര കിലോയോളം സ്വർണം ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച രണ്ടുപേർ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസിന്റെ പിടിയിലായി. പാലക്കാട് സ്വദേശി മുഹമ്മദ്, മലപ്പുറം സ്വദേശി മുഹമ്മദ് എന്നിവരാണ് പിടിയിലായത്.
മലപ്പുറം സ്വദേശിയായ മുഹമ്മദ് ക്വാലാലംപൂരിൽ നിന്നാണെത്തിയത്. 535 ഗ്രാം സ്വർണം ഇയാൾ രണ്ട് ഗുളികകളുടെ രൂപത്തിലാക്കിയാണ് ഒളിപ്പിച്ചത്. പാലക്കാട് സ്വദേശിയായ മുഹമ്മദ് ഷാർജയിൽ നിന്നാണെത്തിയത്. നാല് ഗുളികകളുടെ രൂപത്തിലാക്കിയാണ് ഇയാൾ 953 ഗ്രാം സ്വർണം ഒളിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.