Posted On
date_range Updated On
date_range വിദ്യാർഥിയെ മർദിച്ച് മൊബൈൽ ഫോൺ കവർന്ന കേസിൽ രണ്ടുപേർ പിടിയിൽ
കോഴിക്കോട്: സ്കൂൾ വിദ്യാർഥിയെ കൂട്ടിക്കൊണ്ടുപോയി മർദിച്ച് മൊബൈൽ ഫോൺ തട്ടിപ്പറിച്ച കേസിൽ പ്രായപൂർത്തിയാകാത്തയാളടക്കം രണ്ടുപേർ പിടിയിൽ. എലത്തൂർ ആദിയ മൻസിൽ മുഹമ്മദ് സേഫ് (19), നടക്കാവ് സ്വദേശിയായ പ്രായപൂർത്തിയാകാത്തയാൾ എന്നിവരാണ് പിടിയിലായത്.
ബുധനാഴ്ച ഉച്ചതിരിഞ്ഞ് മൂന്നോടെ മാനാഞ്ചിറക്ക് സമീപത്തുനിന്ന് സ്കൂൾ വിദ്യാർഥിയെ സൗഹൃദം നടിച്ച് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. റെയിൽവേ സ്റ്റേഷന് സമീപം വെച്ച് രണ്ടുപേരും ചേർന്ന് വിദ്യാർഥിയെ മർദിച്ചശേഷം മൊബൈൽ ഫോൺ തട്ടിയെടുത്തു.
പ്രതികളെ വെള്ളിയാഴ്ച ഉച്ചയോടെ ഇവരുടെ വീടിന്റെ പരിസരത്തുനിന്നും പിടികൂടുകയായിരുന്നു. ടൗൺ എസ്.ഐ സുഭാഷ് ബാബു, എസ്.സി.പി.ഒമാരായ സജേഷ് കുമാർ, രാജേഷ്, രമേശ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.