മാളയിൽ ഓലപ്പടക്കം കെട്ടുന്നതിനിടെ പൊട്ടിത്തെറി; രണ്ട് പേർക്ക് പൊള്ളലേറ്റു

തൃശ്ശൂർ: മാള പൊയ്യയിൽ പടക്ക നിർമ്മാണത്തിനിടെ പൊട്ടിത്തെറി. രണ്ട് പേർക്ക് പൊള്ളലേറ്റു. ഓലപ്പടക്കം മാലയാക്കി കെട്ടുന്നതിനിടെയാണ് അപകടം. പോളക്കുളം വീട്ടിൽ ഉണ്ണികൃഷ്ണൻ, കരിമ്പാടി വീട്ടിൽ അനൂപ് ദാസ് എന്നിവർക്കാണ് പരിക്കേറ്റത്.

രണ്ടുപേരെയും മാളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരമായി പൊള്ളലേറ്റ ഉണ്ണികൃഷ്ണനെ വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കൈക്കാണ് രണ്ടുപേർക്കും പൊള്ളലേറ്റത്. അനധികൃതമായി പടക്കം നിർമ്മിക്കുന്നതിനിടയിലായിരുന്നു അപകടം.

ലൈസൻസില്ലാതെ വൻ പടക്കശേഖരമാണ് ഉണ്ണിക്കൃഷ്ണന്റെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെത്തിയത്. മാള പൊലീസ് ഇയാൾക്കതിരെ കേസെടുത്തിട്ടുണ്ട്. പൊട്ടിത്തെറിച്ച പടക്കത്തിനിടയിൽ മൊബൈൽ ഫോണും ഉണ്ടായിരുന്നു.

Tags:    
News Summary - Two people were burnt when it exploded while setting firecrackers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.