പെരിങ്ങാലം സ്കൂളിലേക്ക് എസ്.എസ്.എല്‍.സി
ചോദ്യപേപ്പറുമായി സ്പീഡ് ബോട്ടില്‍ പോകുന്ന ഉദ്യോഗസ്ഥര്‍
ചോദ്യപേപ്പര്‍ എത്തിയത് സ്പീഡ് ബോട്ടില്‍
മൺറോതുരുത്ത്: കരമാര്‍ഗം കമ്മിയായ പഞ്ചായത്തിലെ പെരിങ്ങാലം സര്‍ക്കാര്‍ ഹൈസ്കൂളിലേക്ക് ഇക്കുറിയും എസ്.എസ്.എല്‍.സി ചോദ്യപേപ്പര്‍ എത്തിച്ചത് സ്പീഡ്ബോട്ടില്‍.
മൺറോതുരുത്ത് കാരൂത്ര കടവില്‍നിന്ന് പൊലീസ് സ്പീഡ് ബോട്ടില്‍ കൊല്ലം ഡി.ഇ.ഒ ഓഫിസിലെ ജീവനക്കാരായ അശ്വതി, മോളി എന്നിവരും കിഴക്കേകല്ലട സി.വി.കെ.എം സ്കൂളിലെ അധ്യാപകന് ശ്രീകുമാറും കിഴക്കേകല്ലട പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള ഉദ്യോഗസ്ഥരും ചേര്‍ന്ന ടീമാണ് ചോദ്യപേപ്പര്‍ സ്കൂളിലെത്തിച്ചത്. രാവിലെ ആറരയോടെ കാനറ ബാങ്കില്‍നിന്നാണ് ചോദ്യം ഏറ്റുവാങ്ങുന്നത്. ഏഴോടെ സ്കൂളിലെത്തിക്കും. പെരുങ്ങാലം സ്കൂളില്‍ ഇത്തവണ ഒമ്പത് കുട്ടികളാണ് എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.