representation image
കോതമംഗലം: വിനോദയാത്രക്കിടെ പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടുപേരെ കാണാതായി. കുട്ടമ്പുഴ, ആനക്കയം ഭാഗത്താണ് സംഭവം. ഫോർട്ട്കൊച്ചി നസറത്ത് കൊച്ചുവീട്ടിൽ പീറ്റർ ആൻറണി(54),വൈശാഖ്(38) എന്നിവരെയാണ് കാണാതായത്.
കാൽ വഴുതി പുഴയിലേക്ക് വീണ ഒരാളെ രക്ഷപ്പെടുത്തിയെങ്കിലും ഇവരെ കാണാതായി. ഒഴുക്കിൽപെട്ട ഷിജുവിനെ വഞ്ചിക്കാരൻ രക്ഷപ്പെടുത്തി. ഫയർഫോഴ്സ്, പൊലീസ്, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ തെരച്ചിൽ തുടരുകയാണ്. എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എെൻറ കൊച്ചി എന്ന സന്നദ്ധ സംഘടനയുടെ പ്രവർത്തകരാണ് കാണായായവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.