മണൽ വാരുന്നതിനിടെ വഞ്ചി മറിഞ്ഞ് രണ്ടു പേരെ കാണാതായി; കൊടുങ്ങല്ലൂരിലാണ് സംഭവം

കൊടുങ്ങല്ലൂർ (തൃശ്ശൂർ): കൊടുങ്ങല്ലൂരിൽ മണൽ വാരുന്നതിനിടെ വഞ്ചി മറിഞ്ഞ് രണ്ടു പേരെ കാണാതായി. ഓട്ടനാട്ടിൽ പ്രദീപ്, ആനക്കപ്പറമ്പിൽ സന്ദീപ് എന്നിവരെയാണ് കാണാതായത്.

കാഞ്ഞിരപ്പുഴയിൽ മണൽ വാരുന്നതിനിടെയാണ് അപകടം. വെള്ളിയാഴ്ച അർധരാത്രിയിൽ ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്ന കോട്ടപ്പുറം കോട്ടയിൽപുഴയിലാണ് സംഭവം. വഞ്ചിയിലുണ്ടായിരുന്ന രണ്ടു പേർ നീന്തി രക്ഷപ്പെട്ടു.

ശക്തമായ അടിയൊഴുക്കുള്ള മേഖലയാണിത്. പൊലീസും അഗ്നിരക്ഷാസേനയും ചേർന്നുള്ള തിരച്ചിൽ പുരോഗിക്കുകയാണ്.

Tags:    
News Summary - Two people missing after boat capsizes while digging sand in Kodungallur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.