കാട്ടാന ആക്രമണത്തിൽ മരിച്ചവർ

കാട്ടാന ആക്രമണം; ഗൂഡല്ലൂരിൽ രണ്ട് മരണം

ഗൂഡല്ലൂർ: ഗൂഡല്ലൂരിൽ രണ്ട് പേർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു. ദേവർഷോല പഞ്ചായത്തിലെ പാലം വയൽ കാരകുന്ന് മേഖലയിൽ ഞായറാഴ്ചയാണ് സംഭവം. കാരക്കുന്ന് നിവാസിയായ നിങ്കരാജ്(65) പൊന്നുവയൽ നിവാസിയായ രവി(62) എന്നിവരാണ് മരിച്ചത്.

രാത്രി ടൗണിൽ നിന്ന് ഓട്ടോയിൽ വന്നിറങ്ങിയ ഇരുവരും പാലം വയലിന് സമീപമുള്ള എസ്റ്റേറ്റിലൂടെ വീട്ടിലേക്ക് പോകും വഴി കാരക്കുന്ന് ശ്മശാനത്തിന് അടുത്തുവെച്ച് കാട്ടാന ആക്രമിക്കുകയായിരുന്നു.മോഴയാനകളാവാം  ആക്രമിച്ചതെന്നാണ് നിഗമനം.

തിങ്കളാഴ്ച രാവിലെ അതുവഴി വന്ന രണ്ടുപേരാണ് മൃതദേഹം കണ്ടത്. ഉടന്‍ പ്രദേശവാസികളെയും അധികൃതരെയും വിവരമറിയിക്കുകയായിരുന്നു. പിന്നലെ പോലീസ് സ്ഥലത്തെത്തുകയും ചെയ്തു.

സംഭവത്തിൽ നാട്ടുകാർ പ്രതിഷേധിച്ചു. മരണപ്പെട്ടവരുടെ കുടുംബാഗത്തിന് ജോലിയും നഷ്ടപരിഹാരവും നൽകാമെന്ന ഉറപ്പിലാണ് മൃതദേഹം നാട്ടുകാർ വിട്ടു നൽകിയത്.

മൃതദേഹങ്ങൾ പ്രാഥമിക നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ഗൂഡല്ലൂർ ജില്ല ആശുപത്രിയിലേക്ക് മാറ്റി. നിങ്കരാജിന്‍റെ ഭാര്യ സത്യഭാമ, മക്കൾ: രതീഷ്, രൻജു, രേഷ്മ, രാഹുൽ, രവിയുടെ ഭാര്യ: സുശീല, മക്കൾ: ജഗൻ, ജയൻ, രൻജി, മരുമകൻ: അനീഷ് ജോസ് (കോഴിക്കോട്)

Tags:    
News Summary - Wild elephant attack; Two people killed in Gudalur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.