(പ്രതീകാത്മക ചിത്രം)
Posted On
date_range Updated On
date_range ഇടുക്കി തൊമ്മൻകുത്ത് രണ്ടു പേർ മുങ്ങി മരിച്ചു
ഇടുക്കി: തൊമ്മൻകുത്ത് പുഴയിൽ രണ്ടു പേർ മുങ്ങി മരിച്ചു. പൈങ്ങോട്ടൂർ വാഴക്കാല ഒറ്റപ്ലാക്കല്‍ മോസസ് ഐസക്, ചിങ്കൽ സിറ്റി താന്നിവിള ബ്ലെസൻ സാജൻ എന്നിവരാണ് മരിച്ചത്. കുളിക്കാനിറിങ്ങിയപ്പോഴായിരുന്നു അപകടം.
ഇടുക്കി തൊമ്മൻകുത്ത് വാഴക്കാല പ്രദേശത്തെ കടവിൽ ഉച്ചയോടെയാണ് അപകടം. ബന്ധുക്കൾക്കൊപ്പം എത്തിയതായിരുന്നു ഇവർ. കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.
കൂടെയുണ്ടായിരുന്ന പെൺകുട്ടി മുങ്ങിത്താഴുന്നത് കണ്ട് രക്ഷിക്കാൻ ശ്രമിച്ചതായിരുന്നു. ബന്ധുക്കളുടെ നിലവിളി കേട്ട് നാട്ടുകാരെത്തി ഇരുവരെയും കരക്കെത്തിച്ചെങ്കിലും മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.