Posted On
date_range Updated On
date_range കരിപ്പൂരിൽ ചാർട്ടേഡ് വിമാനങ്ങളിൽ കടത്തിയ രണ്ട് കിലോ സ്വർണം പിടിച്ചെടുത്തു
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. കോവിഡ് പശ്ചാത്തലത്തിൽ ഗൾഫിൽനിന്നെത്തിയ രണ്ട് ചാർട്ടേഡ് വിമാനങ്ങളിൽ കടത്തിയ 2.21 കിലോഗ്രാം സ്വർണ മിശ്രിതമാണ് പിടിച്ചെടുത്തത്. നാലു പേരെ കസ്റ്റംസ് ഇന്‍റലിജന്‍റ്സ് കസ്റ്റഡിയിലെടുത്തു.
എഫ്.ഇസെഡ് 4313 -ാം നമ്പർ ഫ്ലൈ ദുബൈ വിമാനത്തിൽ ദുബൈയിൽ നിന്നും എത്തിയ തലശ്ശേരി സ്വദേശികളായ നഫീസുദ്ധീനിൽ (23) നിന്ന് 288 ഗ്രാം സ്വർണവും, ഫഹദിൽ (24) നിന്ന് 287 ഗ്രാമും പിടിച്ചെടുത്തു. ഇതേ വിമാനത്തിലെത്തിയ പാനൂർ സ്വദേശി ബഷീറിൽ നിന്ന് 475 ഗ്രാം സ്വർണ മിശ്രിതമാണ് കണ്ടെത്തിയത്.
ജി9 456 -ാം നമ്പർ എയർ അറേബ്യ വിമാനത്തിലെ യാത്രക്കാരനായ മലപ്പുറം സ്വദേശി ജിത്തുവിൽ നിന്ന് 1153 ഗാം സ്വർണ മിശ്രിതവും പിടിച്ചെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.