വൈദ്യുതി പ്രതിസന്ധിയിൽ സതീശൻ-പിണറായി പോര്; നിയമസഭയിൽ വാഗ്വാദവും പ്രതിപക്ഷ വാക്കൗട്ടും

തി​രു​വ​ന​ന്ത​പു​രം: ഉ​മ്മ​ന്‍ ചാ​ണ്ടി സ​ര്‍ക്കാ​റി​ന്റെ കാ​ല​ത്ത്​ യൂ​നി​റ്റി​ന് 4.29 പൈ​സ നി​ര​ക്കി​ല്‍ 25 വ​ര്‍ഷ​ത്തേ​ക്കു​ണ്ടാ​ക്കി​യ വൈ​ദ്യു​തി വാ​ങ്ങ​ല്‍ ക​രാ​ര്‍ ഏ​​ഴു​വ​ർ​ഷ​ത്തി​നു​ശേ​ഷം പി​ണ​റാ​യി സ​ര്‍ക്കാ​ർ കാ​ല​ത്ത് റ​ദ്ദാ​ക്കി​യ​ത്​ അ​ന്വേ​ഷി​ക്കേ​ണ്ട​താ​ണെ​ന്ന്​ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍.

എ​ന്നാ​ൽ എ​ൽ.​ഡി.​എ​ഫ്​ സ​ര്‍ക്കാ​റ​ല്ല, വൈ​ദ്യു​തി റ​ഗു​ലേ​റ്റ​റി ക​മീ​ഷ​നാ​ണ് ദീ​ര്‍ഘ​കാ​ല ക​രാ​ര്‍ റ​ദ്ദാ​ക്കി​യ​തെ​ന്ന്​ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍. സം​സ്ഥാ​ന​ത്തെ വൈ​ദ്യു​തി പ്ര​തി​സ​ന്ധി​യി​ൽ പ്ര​തി​പ​ക്ഷം കൊ​ണ്ടു​വ​ന്ന അ​ടി​യ​ന്തി​ര പ്ര​മേ​യ നോ​ട്ടീ​സി​ന്​ അ​വ​ത​രാ​ണാ​നു​മ​തി തേ​ടി​യ​പ്പോ​ഴാ​ണ്​​ ക​രാ​ർ റ​ദ്ദാ​ക്കി​യ​ത് സം​ബ​ന്ധി​ച്ച് വാ​ദ​പ്ര​തി​വാ​ദ​മു​ണ്ടാ​യ​ത്.

ഇ​ട​തു സ​ര്‍ക്കാ​ര്‍ ക​രാ​ര്‍ റ​ദ്ദാ​ക്കി​യ​താ​ണ് സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കി​യ​തെ​ന്നും ഇ​തി​ല്‍ കു​റ​ഞ്ഞ തു​ക​യ്ക്കു വൈ​ദ്യു​തി വാ​ങ്ങാ​ന്‍ സ​ര്‍ക്കാ​റി​നു ക​ഴി​ഞ്ഞി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ക​രാ​ര്‍ റ​ദ്ദാ​ക്കി​യ ശേ​ഷം വാ​ങ്ങാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍, ഉ​യ​ര്‍ന്ന തു​ക​യാ​ണ്​ ആ​വ​ശ്യ​പ്പെ​ട്ട​ത്. അ​തി​നാ​ല്‍ ക​ഴി​ഞ്ഞ സ​ര്‍ക്കാ​റി​ന് പു​തി​യ ദീ​ര്‍ഘ​കാ​ല ക​രാ​റി​ല്‍ ഏ​ര്‍പ്പെ​ടാ​നും സാ​ധി​ച്ചി​ല്ല -​അദ്ദേഹം പ​റ​ഞ്ഞു.

അ​ടി​യ​ന്തി​ര പ്ര​മേ​യ നോ​ട്ടീ​സ്​ ച​ർ​ച്ച ക​രാ​ർ റ​ദ്ദാ​ക്ക​ലി​ലേ​ക്ക്​ ക​ട​ന്ന​തോ​ടെ സ​ഭ​യി​ല്‍ രൂ​ക്ഷ​മാ​യ ഭ​ര​ണ-​പ്ര​തി​പ​ക്ഷ വാ​ഗ്വാ​ദം അ​ര​ങ്ങേ​റി. ജി.​ആ​ർ. അ​നി​ൽ അ​വ​ത​രി​പ്പി​ച്ച അ​ടി​യ​ന്തി​ര പ്ര​മേ​യ നോ​ട്ടീ​സി​ന്​ അ​വ​ത​ര​ണാ​നു​മ​തി നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്ന്​ പ്ര​തി​പ​ക്ഷം സ​ഭ​യി​ൽ​നി​ന്ന്​ ഇ​റ​ങ്ങി​പ്പോ​യി.

യു.​ഡി.​എ​ഫ്​ അ​ധി​കാ​ര​ത്തി​ൽ വ​രു​മ്പോ​ഴെ​​ല്ലാം വൈ​ദ്യു​തി പ്ര​തി​സ​ന്ധി​യു​ണ്ടാ​കു​മെ​ന്നും സ്വ​കാ​ര്യ കു​ത്ത​ക​ക​ൾ​ക്ക്​ വ​ഴി​യൊ​രു​ക്കാ​നാ​ണി​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. മ​ഴ​ക്കു​റ​വും എ​ൽ​നി​നോ പ്ര​തി​ഭാ​സ​വും കാ​ര​ണം സെ​പ്​​റ്റം​ബ​റി​ൽ വൈ​ദ്യു​തി ഉ​പ​ഭോ​ഗ​ത്തി​ൽ 26 ശ​ത​മാ​നം വ​ർ​ധ​ന​വു​ണ്ടാ​യെ​ന്നും ഇ​താ​ണ്​ പ്ര​തി​സ​ന്ധി​ക്ക്​ കാ​ര​ണ​മെ​ന്നും വൈ​ദ്യു​തി മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്​ പ​റ​ഞ്ഞു. എ​ൽ.​ഡി.​എ​ഫ്​ ഭ​ര​ണ​കാ​ല​ത്തും പ​ല​ത​വ​ണ വൈ​ദ്യു​തി നി​യ​ന്ത്ര​ണ​മു​ണ്ടാ​യെ​ന്ന്​ തീ​യ​തി​ക​ൾ എ​ണ്ണി​പ്പ​റ​ഞ്ഞ്​ മ​ന്ത്രി തി​രി​ച്ച​ടി​ച്ചു.

4.29 രൂ​പ​യു​ടെ ക​രാ​ർ റ​ദ്ദാ​ക്കി; 14 രൂ​പ​ക്ക്​ വാ​ങ്ങി -മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: 4.29 രൂ​പ​ക്ക്​ വൈ​ദ്യു​തി വാ​ങ്ങാ​നു​ള്ള ക​രാ​ർ ഏ​ഴു വ​ര്‍ഷ​ത്തെ ഉ​പ​യോ​ഗ​ശേ​ഷം ര​ണ്ടാം പി​ണ​റാ​യി സ​ര്‍ക്കാ​ര്‍ റ​ദ്ദാ​ക്കി, പ​ക​രം എ​ട്ടു മു​ത​ല്‍ 14 രൂ​പ വ​രെ മു​ട​ക്കി​യാ​ണ് വൈ​ദ്യു​തി വാ​ങ്ങി​യ​തെ​ന്ന്​ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ.

പു​തി​യ ദീ​ര്‍ഘ​കാ​ല ക​രാ​റു​ക​ൾ ഒ​പ്പു​വെ​ക്കാ​ൻ ഇ​വ​ര്‍ക്കാ​യി​ല്ല. മൊ​ത്തം ആ​വ​ശ്യ​ക​ത​യു​ടെ 15 ശ​ത​മാ​നം മാ​ത്ര​മാ​ണ് ഉ​ൽ​പാ​ദി​പ്പി​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത്. പ​ത്ത്​ വ​ർ​ഷം കൊ​ണ്ട്​ കേ​വ​ലം 152 മെ​ഗാ​വാ​ട്ട്​ വൈ​ദ്യു​തി മാ​ത്ര​മാ​ണ്​ എ​ൽ.​ഡി.​എ​ഫി​ന്​ അ​ധി​ക​മാ​യി ഉ​ൽ​പ്പാ​ദി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞ​തെ​ന്നും മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

എ​ൽ.​ഡി.​എ​ഫ്​ സ​ർ​ക്കാ​ർ രാ​ഷ്ട്രീ​യ നി​യ​മ​നം ന​ട​ത്തി​യ റ​ഗു​ലേ​റ്റ​റി ക​മീ​ഷ​നാ​ണ്​ ദീ​ർ​ഘ​കാ​ല ക​രാ​ർ റ​ദ്ദാ​ക്കി​യ​ത്. ചെ​യ​ര്‍മാ​ന് രാ​ഷ്ട്രീ​യ​മി​ല്ലെ​ങ്കി​ലും ചി​ല അം​ഗ​ങ്ങ​ളു​ടേ​ത് രാ​ഷ്ട്രീ​യ നി​യ​മ​ന​മാ​യി​രു​ന്നു. ഇ​വ​രാ​ണ് ക​രാ​ര്‍ റ​ദ്ദാ​ക്കാ​ന്‍ മു​ന്നി​ല്‍ നി​ന്ന​ത്.

എ​ന്നാ​ൽ, ക​രാ​ര്‍ ഒ​പ്പി​ടും മു​മ്പ്​ റ​ഗു​ലേ​റ്റ​റി ക​മീ​ഷ​ന്റേ​യോ കേ​ന്ദ്ര സ​ര്‍ക്കാ​രി​ന്റേ​യോ അ​നു​മ​തി വാ​ങ്ങി​യി​ല്ലെ​ന്നും അ​പാ​ക​ത നി​റ​ഞ്ഞ​തി​നാ​ലാ​ണ്​ ക​മീ​ഷ​ൻ ക​രാ​ർ റ​ദ്ദാ​ക്കി​യ​തെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. യു.​ഡി.​എ​ഫ്​ കാ​ല​ത്ത്​ ടി.​എ​ന്‍. മ​നോ​ഹ​ര​ന്‍ അ​ധ്യ​ക്ഷ​നാ​യി രൂ​പ​വ​ത്​​ക​രി​ച്ച റു​ഗ​ലേ​റ്റ​റി ക​മീ​ഷ​നും അ​പാ​ക​ത ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്.

ക​രാ​ര്‍ റ​ദ്ദാ​ക്ക​രു​തെ​ന്ന്​ സ​ര്‍ക്കാ​ര്‍ അ​ഭ്യ​ര്‍ഥി​ച്ചെ​ങ്കി​ലും അം​ഗീ​ക​രി​ക്കാ​ന്‍ ക​മീ​ഷ​ന്‍ ത​യാ​റാ​യി​ല്ല. ടി.​കെ. ജോ​സ് ചെ​യ​ര്‍മാ​നാ​യി​രി​ക്കേ​യാ​ണ് ക​രാ​ര്‍ റ​ദ്ദാ​ക്കി​യ​ത്. സ​ര്‍ക്കാ​ര്‍ അ​പ്പ​ലേ​റ്റ് ട്രൈ​ബ്യൂ​ണ​ലി​നെ​യും സു​പ്രീം​കോ​ട​തി​യെ​യും സ​മീ​പി​ച്ചി​രു​ന്നു. റ​ദ്ദാ​ക്കി​യ 465 മെ​ഗാ​വാ​ട്ടി​ന്റെ ക​രാ​ര്‍ പു​നഃ​സ്ഥാ​പി​ക്കാ​ൻ സു​പ്രീം​കോ​ട​തി​യി​ല്‍ സ​ര്‍ക്കാ​റി​നാ​യി മു​തി​ര്‍ന്ന അ​ഭി​ഭാ​ഷ​ക​ന്‍ ക​പി​ല്‍ സി​ബ​ലി​നെ നി​യോ​ഗി​ച്ച​താ​യി മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്​ അ​റി​യി​ച്ചു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.