ജർമനിയിൽ ഫ്ലാറ്റിന് തീപിടിച്ച് മൂന്ന് മലയാളികൾ മരിച്ചു: റൊമേനിയൻ പൗരൻ അറസ്റ്റിൽ

ബർലിൻ: ജർമനിയിലിൽ ഫ്ലാറ്റിന് തീപിടിച്ച് മൂന്ന് പിടിച്ച് മലയാളികൾ മരിച്ചു. ഇടുക്കി സ്വദേശി നോവ സാബു (25),കൊല്ലം സ്വദേശി അഞ്ജലി ഷീല ജോയ്, കാലടി സ്വദേശി സ്വിൻ ജോണി എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെയാണ് തീപിടിത്തമുണ്ടാ‍യത്. അഞ്ച് പേർക്ക് പരിക്കേറ്റു. നാട്ടിൽ ജിമ്മിൽ ട്രെയിനറായിരുന്ന നോവ ആറു മാസം മുമ്പാണ് ജിം ട്രെയിനറായി ജർമനിയിൽ ജോലിക്ക് പോയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.  

ജർമൻ നഗരമായ ബോചുമിലെ റസിഡൻഷ്യൽ കെട്ടിടത്തിലാണ് തീപിടിച്ചത്. പരിക്കേറ്റ മറ്റ് അഞ്ച് പേർ പുക ശ്വസിച്ചതിനെ തുടർന്ന് ബോചുമിലെ ആശുപത്രികളിൽ ചികിത്സയിലാണ്. കൊലപാതക സംശയത്തെ തുടർന്ന് ഇതേ കെട്ടിടത്തിൽ താമസിച്ചിരുന്ന 41 കാരനായ റൊമാനിയൻ പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു.

തീപിടിത്തത്തിന് കാരണം സാങ്കേതിക തകരാറല്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നത്. തീപിടിത്തം പടർന്ന് പടികൾക്ക് മുകളിലേക്ക് വ്യാപിച്ചതിനാൽ അഗ്നിശമന സേനാംഗങ്ങൾക്ക് കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിക്കാൻ ബുദ്ധിമുട്ട് നേരിട്ടു. ഇത് രക്ഷാ പ്രവർത്തനം ദുഷ്കരമാക്കി.

Tags:    
News Summary - 3 malayali loss life in germany in fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.