പകല്‍ ലഭിക്കുന്ന സൗരോര്‍ജ വൈദ്യുതി രാത്രിയിലേക്ക് സംഭരിക്കാന്‍ കഴിയുന്ന ബാറ്ററി സ്റ്റോറേജ് സംവിധാനം പരിഗണനയിൽ

തി​രു​വ​ന​ന്ത​പു​രം: അ​ഞ്ചു​വ​ര്‍ഷം കൊ​ണ്ട് സം​സ്ഥാ​ന​ത്ത് 10,000 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി എ​ത്തി​ക്കു​ന്ന​ത് അ​ട​ക്ക​മു​ള്ള സ​മ​ഗ്ര വൈ​ദ്യു​തി ന​യം വൈ​കാ​തെ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ നി​യ​മ​സ​ഭ​യി​ല്‍ പ​റ​ഞ്ഞു.

കൂ​ടു​ത​ല്‍ വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളും പ​ദ്ധ​തി​ക​ളും വ​രു​ന്ന​തി​ന​നു​സ​രി​ച്ച് 5,000 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി​യെ​ങ്കി​ലും ഇ​നി അ​ധി​ക​മാ​യി സം​സ്ഥാ​ന​ത്തി​ന് 2030 ഓ​ടെ വേ​ണ്ടി വ​രു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. പ​ക​ല്‍ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന സൗ​രോ​ര്‍ജ വൈ​ദ്യു​തി രാ​ത്രി​യി​ലേ​ക്ക്​ സം​ഭ​രി​ക്കാ​ന്‍ ക​ഴി​യു​ന്ന ബാ​റ്റ​റി സ്റ്റോ​റേ​ജ് സം​വി​ധാ​നം ഒ​രു​ക്കു​ന്ന​തും പ​രി​ഗ​ണ​ന​യി​ലു​ണ്ട്.

കെ.​എ​സ്.​ഇ.​ബി ശ​ക്​​തി​പ്പെ​ടു​ത്തി പൊ​തു​മേ​ഖ​ല​യി​ല്‍ നി​ല​നി​ര്‍ത്താ​നു​ള്ള പ്ര​ഖ്യാ​പ​ന​വും വൈ​ദ്യു​തി ന​യ​ത്തി​ലു​ണ്ടാ​കും. സ്വ​കാ​ര്യ​വ​ത്ക​ര​ണം ആ​ലോ​ച​ന​യി​ലി​ല്ല. സം​സ്ഥാ​ന സ​ര്‍ക്കാ​റു​ക​ളു​മാ​യും പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളു​മാ​യി മാ​ത്ര​മേ വൈ​ദ്യു​തി ക​രാ​ര്‍ ഉ​ണ്ടാ​ക്കു​ക​യു​ള്ളു. ക​ഴി​ഞ്ഞ 10 വ​ര്‍ഷം കൊ​ണ്ട് 152 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി മാ​ത്ര​മാ​ണ് അ​ധി​ക​മാ​യി ഉ​ൽ​പാ​ദി​പ്പി​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത്.

മണിയാർ പദ്ധതി സർക്കാർ ഉടമസ്ഥതയിലാക്കും -സണ്ണി ജോസഫ്​

തി​രു​വ​ന​ന്ത​പു​രം: ഹൈ​കോ​ട​തി വി​ധി​യും ഉ​ന്ന​ത​ത​ല സ​മി​തി റി​പ്പോ​ർ​ട്ടും പ​രി​ഗ​ണി​ച്ച്​ മ​ണി​യാ​ർ ചെ​റു​കി​ട ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി കെ.​എ​സ്.​ഇ.​ബി ഏ​റ്റെ​ടു​ക്കാ​ൻ ഉ​ചി​ത ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന്​ വൈ​ദ്യു​തി മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്​ നി​യ​മ​സ​ഭ​യി​ൽ അ​റി​യി​ച്ചു.

സം​സ്ഥാ​ന​ത്തെ വൈ​ദ്യു​തി ഉ​പ​ഭോ​ക്​​താ​ക്ക​ളു​ടെ താ​ൽ​പ​ര്യം പൂ​ർ​ണ​മാ​യും സം​ര​ക്ഷി​ച്ചു​കൊ​ണ്ട്​ പ​ദ്ധ​തി സ​ർ​ക്കാ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലാ​ക്കു​മെ​ന്ന് പ​ഴ​കു​ളം മ​ധു​വി​ന്‍റെ സ​ബ്​​മി​ഷ​ന്​ മ​റു​പ​ടി​യാ​യി മ​ന്ത്രി അ​റി​യി​ച്ചു.

2024 ഡി​സം​ബ​ർ 31ന്​ ​ക​രാ​ർ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച പ​ദ്ധ​തി, കാ​ർ​ബോ​റാ​ണ്ടം യൂ​നി​വേ​ഴ്​​സ​ൽ ക​മ്പ​നി കെ.​എ​സ്.​ഇ.​ബി​ക്ക്​ കൈ​മാ​റേ​ണ്ട​താ​ണ്. ക​രാ​ർ കാ​ലാ​വ​ധി നീ​ട്ട​ണ​മെ​ന്ന ക​മ്പ​നി​യു​ടെ അ​ഭ്യ​ർ​ഥ​ന 2026 മാ​ർ​ച്ച്​ 14ലെ ​മ​ന്ത്രി​സ​ഭാ യോ​ഗം പ​രി​ശോ​ധി​ച്ചെ​ങ്കി​ലും പ​ദ്ധ​തി ഏ​റ്റെ​ടു​ക്കു​ന്ന​തി​ന്​ കെ.​എ​സ്.​ഇ.​ബി​ക്കു​ള്ള അ​നു​മ​തി പി​ൻ​വ​ലി​ക്കു​ക​യാ​ണ്​ ചെ​യ്​​ത​ത്.

2026 ഏ​പ്രി​ൽ 29ന്​ ​പ​ദ്ധ​തി ഏ​റ്റെ​ടു​ക്കാ​ൻ കെ.​എ​സ്.​ഇ.​ബി ന​ട​പ​ടി സ്വീ​ക​രി​ച്ചെ​ങ്കി​ലും ക​മ്പ​നി ജീ​വ​ന​ക്കാ​ർ ത​ട​സ്സം സൃ​ഷ്ടി​ക്കു​ക​യും ക​മ്പ​നി ഹൈ​കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും ചെ​യ്തു.

വി​ഷ​യം പ​രി​ശോ​ധി​ച്ച്​ റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ക്കാ​ൻ നി​യ​മ​വ​കു​പ്പ്​ സെ​ക്ര​ട്ട​റി ക​ൺ​വീ​ന​റും വ്യ​വ​സാ​യ വ​കു​പ്പ്​ അ​ഡീ​ഷ​ന​ൽ ചീ​ഫ്​ സെ​ക്ര​ട്ട​റി, ഊ​ർ​ജ വ​കു​പ്പ്​ സെ​ക്ര​ട്ട​റി എ​ന്നി​വ​ർ അം​ഗ​ങ്ങ​ളു​മാ​യി 2026 മേ​യ്​ ര​ണ്ടി​ന്​ സ​ർ​ക്കാ​ർ ഉ​ന്ന​ത​ത​ല സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.