പ്ര​തികളായ അ​ൻ​സാ​ർ, ആഷിദ്


ഹണി ട്രാപ്പ്; യുവതികൾ ഉൾപ്പെടെ അഞ്ച്​ പ്രതികൾ പിടിയിൽ

തൃ​ശൂ​ർ: ഹ​ണി ട്രാ​പ്പി​ലൂ​ടെ പ​ണം ത​ട്ടി​യെ​ടു​ത്തും കൂ​ടു​ത​ൽ പ​ണം ആ​വ​ശ്യ​പ്പെ​ട്ടും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ യു​വ​തി​ക​ള​ട​ക്കം അ​ഞ്ചു​പേ​ർ പി​ടി​യി​ൽ. പ​രാ​തി​ക്കാ​ര​നാ​യ പു​ത്തൂ​ർ സ്വ​ദേ​ശി​യു​ടെ പെ​ൺ​സു​ഹൃ​ത്ത്​ മാ​ന്ദാ​മം​ഗ​ലം ഒ​റ്റ​ക്കു​ന്നി​ൽ വീ​ട്ടി​ൽ അ​ലോ​ന (19), അ​ലോ​ന​യു​ടെ സു​ഹൃ​ത്ത്​ ക​ല്ലൂ​ർ അ​റ​ങ്ങാ​ശ്ശേ​രി വീ​ട്ടി​ൽ ജോ​യ​ൽ (20), തൃ​ശൂ​ർ മാ​ന്ദാ​മം​ഗ​ലം മു​രി​ക്കി​ൻ​പ്പാ​റ വാ​ക​ക്കു​ഴി​യി​ൽ വീ​ട്ടി​ൽ ലി​ഷ (40), കൂ​ർ​ക്ക​ഞ്ചേ​രി വ​ടൂ​ക്ക​ര ക​ള​പ്പാ​ട്ടി​ൽ വീ​ട്ടി​ൽ ആ​ഷി​ദ് (32), പാ​ല​ക്കാ​ട് യാ​ക്ക​ര ച​ട​നാം​കു​റി​ശ്ശി മൈ​ത്രി​ന​ഗ​റി​ലെ അ​ൻ​സാ​ർ (26) എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ഒ​ക്ടോ​ബ​ർ 10നാ​ണ് കേ​സി​നാ​സ്‌​പ​ദ​മാ​യ സം​ഭ​വം. ഹ​ണി ​ട്രാ​പ്പി​ലൂ​ടെ പ​ണം ത​ട്ടി​യെ​ടു​ക്ക​ണ​മെ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ അ​ലോ​ന​യു​ടെ ആ​വ​ശ്യ​പ്ര​കാ​രം തൃ​ശൂ​ർ ശ​ക്ത​ൻ സ്റ്റാ​ൻ​ഡി​ൽ​നി​ന്ന്​ പു​ത്തൂ​ർ സ്വ​ദേ​ശി​യു​ടെ കാ​റി​ൽ പാ​ല​ക്കാ​ട്ടേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു.

യാ​ത്ര​യി​ലു​ട​നീ​ളം അ​ലോ​ന ഫോ​ണി​ലൂ​ടെ മ​റ്റ് പ്ര​തി​ക​ൾ​ക്ക് സ​ന്ദേ​ശം ന​ൽ​കി. അ​ലോ​ന​യു​ടെ സ​ന്ദേ​ശം കി​ട്ടി​യ പ്ര​തി​ക​ൾ പാ​ല​ക്കാ​ട് ടി​പ്പു സു​ൽ​ത്താ​ൻ കോ​ട്ട​ക്ക​ടു​ത്തു​ള്ള ഹോ​ട്ട​ൽ റൂ​മി​ലേ​ക്ക് അ​തി​ക്ര​മി​ച്ച് ക​യ​റി പു​ത്തൂ​ർ സ്വ​ദേ​ശി​യെ ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പി​ക്കു​ക​യും കാ​റി​ന്റെ താ​ക്കോ​ൽ, പ​ഴ്സ്, മൊ​ബൈ​ൽ ഫോ​ൺ എ​ന്നി​വ പി​ടി​ച്ചു​വാ​ങ്ങു​ക​യും ചെ​യ്തു. അ​ലോ​ന​ക്കൊ​പ്പം നി​ർ​ത്തി ഫോ​ട്ടോ​ക​ളും വി​ഡി​യോ​ക​ളും ഫോ​ണി​ൽ പ​ക​ർ​ത്തു​ക​യും പ​ഴ്സി​ലെ 9000 രൂ​പ​യും ഗൂ​ഗ്ൾ പേ ​വ​ഴി 16500 രൂ​പ​യും ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ര​ണ്ട് ല​ക്ഷം രൂ​പ കൊ​ടു​ത്തി​ല്ലെ​ങ്കി​ൽ ഫോ​ട്ടോ​ക​ളും വി​ഡി​യോ​ക​ളും ഭാ​ര്യ​ക്ക് അ​യ​ച്ച് കൊ​ടു​ക്കു​മെ​ന്നും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​പ്പി​ക്കു​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി വീ​ണ്ടും പ​ണം ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​തോ​ടെ, പു​ത്തൂ​ർ സ്വ​ദേ​ശി ഒ​ല്ലൂ​ർ സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ൽ​കി. കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത ഒ​ല്ലൂ​ർ പൊ​ലീ​സ് അ​ന്വേ​ഷ​ണം ഈ​സ്റ്റ് പൊ​ലീ​സി​ന് കൈ​മാ​റി. തു​ട​ർ​ന്ന് തൃ​ശൂ​ർ സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ ന​കു​ൽ രാ​ജേ​ന്ദ്ര ദേ​ശ്മു​ഖ് ​പ്ര​ത്യേ​ക​സം​ഘ​ത്തെ അ​ന്വേ​ഷ​ണ​ത്തി​നാ​യി നി​യോ​ഗി​ച്ചു. അ​ന്വേ​ഷ​ണ​ത്തി​ൽ ര​ണ്ട് പ്ര​തി​ക​ളെ കു​ട്ട​നെ​ല്ലൂ​രി​ൽ​നി​ന്നും ഇ​വ​രെ ചോ​ദ്യം ചെ​യ്ത​തി​ൽ​നി​ന്ന് ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​റ്റു​ള്ള​വ​രെ മാ​ന്ദാ​മം​ഗ​ലം, വ​ടൂ​ക്ക​ര, പാ​ല​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

അ​സി​സ്റ്റ​ൻ​റ് ക​മീ​ഷ​ണ​ർ ടി.​ആ​ർ. രാ​ജേ​ഷ്, സ്പെ​ഷ​ൽ ബ്രാ​ഞ്ച് അ​സി. ക​മീ​ഷ​ണ​ർ ബി​ജോ​യ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് 12 മ​ണി​ക്കൂ​റി​നു​ള്ളി​ൽ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഈ​സ്റ്റ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ ന​ന്ദ​കു​മാ​ർ, സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ ജീ​സ് മാ​ത്യു, ജ​യ​ൻ, അ​സി. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എ‍സ്വി, സി.​പി.​ഒ​മാ​രാ​യ ജി​നൂ​പ്, സൂ​ര​ജ് , അ​ജ്മ​ൽ, ആ​ദ​ർ​ശ് എ​ന്നി​വ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

Tags:    
News Summary - five arrested in honey trap

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.