കാർ മതിലിൽ ഇടിച്ച് രണ്ട് പേർ മരിച്ചു; ഒരാളുടെ നില ഗുരുതരം

ഓയൂർ (കൊല്ലം): കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് രണ്ട് പേർ മരിച്ചു. ഒരാളുടെ നില ഗുരുതരം. വെളിനല്ലൂർ സ്വദേശികളായ മുഹമ്മദ്‌ അലിയും, അമ്പാടിയുമാണ് മരിച്ചത്.

ഓയൂർ നസീല തിയറ്ററിന് സമീപം പയ്യക്കോട് വെച്ച് വെള്ളിയാഴ്ച രാത്രി 12.30 ഓടെയായിരുന്നു സംഭവം. വാഹനം വെട്ടിപ്പൊളിച്ചാണ് യുവാക്കളെ പുറത്തെടുത്തത്.

കാർ അമിതവേഗതയിലായിരുന്നെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹങ്ങൾ അസിസിയ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.

കാർ പോസ്റ്റിലിടിച്ച് ചികിത്സയിലിരുന്ന കോളജ് അധ്യാപകൻ മരിച്ചു

പത്തനാപുരം: റോഡപകടത്തിൽപെട്ട് ചികിത്സയിലിരുന്ന കോളജ് അധ്യാപകൻ മരിച്ചു. പത്തനാപുരം മാലൂർ സെന്റ് സ്റ്റീഫൻസ് കോളജിലെ സുവോളജി വിഭാഗം അധ്യാപകൻ എറണാകുളം പാറക്കടവ് എളവൂർ നെല്ലിക്കാപ്പിള്ളി വീട്ടിൽ ജയ്സൺ ജേക്കബ് വർഗീസ് (38) ആണ് മരിച്ചത്.

കഴിഞ്ഞ 14ന് അർധരാത്രി പുനലൂർ മൂവാറ്റുപുഴ റോഡിലെ കോന്നി വകയാറിൽ വെച്ചായിരുന്നു അപകടം. വീട്ടിലേക്ക് പോകുന്നതിനിടെ ജയ്സൺ ഓടിച്ചിരുന്ന കാർ എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ പോസ്റ്റിൽ ഇടിക്കുകയായിരുന്നു.

തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. രണ്ടുവർഷം മുമ്പാണ് ഇദ്ദേഹം സെന്റ് സ്റ്റീഫൻസ് കോളേജിൽ അധ്യാപകനായി എത്തുന്നത്. മൃതദേഹം ഉച്ചക്ക് ഒരു മണിക്ക് മാലൂർ സെന്റ് സ്റ്റീഫൻസ് കോളജിലും, തുടർന്ന് പത്തനാപുരം മൗണ്ട് താബോർദയറ അങ്കണത്തിലും പൊതുദർശനത്തിന് വെക്കും. ശേഷം സ്വദേശമായ എറണാകുളം പാറക്കടവിലേക്ക് കൊണ്ടു പോകും. സംസ്ക്കാരം പിന്നീട് നടക്കും.


Tags:    
News Summary - Two dead after car crashes into wall; one in critical condition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.