വി.ജെ. ഷിജു , വിപിൻ വേണു
Posted On
date_range Updated On
date_range പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ
ചിങ്ങവനം: പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ കറുകച്ചാൽ മാന്തുരുത്തി വെട്ടികാവുങ്കൽ വീട്ടിൽ വി.ജെ. ഷിജു (29), ചിറക്കടവ് തെക്കേ പെരുമൻചേരിൽ വീട്ടിൽ വിപിൻ വേണു (32) എന്നിവർ അറസ്റ്റിൽ.
ഇവർ കഴിഞ്ഞദിവസം നാട്ടകം ഭാഗത്തെ ഹോട്ടലിൽ മുറിയെടുക്കുകയും മദ്യലഹരിയിൽ ഗ്ലാസ് തല്ലി തകർക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ചിങ്ങവനം സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തു. തുടർന്ന് കൂടുതൽ പൊലീസ് എത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.