കെ-സ്വിഫ്റ്റ് ബസിന്‍റെ കന്നിയാത്രയിൽ രണ്ട് അപകടം; ഗൂഡാലോചന സംശയിക്കുന്നതായി കെ.എസ്.ആർ.ടി.സി

തിരുവനന്തപുരം: കെ-സ്വിഫ്റ്റിന്റെ ആദ്യ ട്രിപ്പ് പോയ ബസ് അപകടത്തിൽപ്പെട്ടതിൽ ഗൂഢാലോചന സംശയിക്കുന്നതായി കെ.എസ്.ആർ.ടി.സി സി.എം.ഡി ബിജു പ്രഭാകർ. കെ.എസ്.ആർ.ടി.സി ഏത് പുതിയ ബസ് ഇറക്കിയാലും അത് അപകടത്തിൽപ്പെടുന്നത് പതിവാണ്. ഇതിനു പിന്നിൽ സ്വകാര്യ ബസ് ലോബിക്ക് പങ്കുണ്ടോയെന്ന സംശയമുണ്ടെന്നു ബിജു പ്രഭാകർ ആരോപിച്ചു. സംഭവത്തെക്കുറിച്ച് ഡി.ജി.പിക്ക് പരാതി നൽകുമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു.

ഇന്നലെ മുഖ്യമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്ത ബസ് കല്ലമ്പലത്ത് വച്ചാണ് അപകടത്തിൽപ്പെട്ടത്. എതിരെ വന്ന ലോറിയുമായി ഉരസി ബസിന്റെ സൈഡ് മിറർ ഇളകിപ്പോയി. ബസിന്റെ മുൻഭാഗത്തിന് നേരിയ കേടുപാടുകൾ സംഭവിച്ചു. ബസ് ജീവനക്കാർക്കും യാത്രക്കാർക്കും പരുക്കില്ല. പകരം കെ.എസ്.ആർ.ടി.സി മിറർ സ്ഥാപിച്ചാണ് സർവീസ് തുടർന്നത്. പിന്നീട് മലപ്പുറം ചങ്കുവെട്ടിയിൽ വെച്ച് രണ്ടാമത്തെ അപകടമുണ്ടായി. സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ആർക്കും പരിക്കില്ല.

ദീർഘ ദൂര സർവീസുകൾക്കായി കെ എസ് ആർ ടി സിക്ക് കീഴിൽ രൂപീകരിച്ച സ്വതന്ത്ര കമ്പനിയാണ് സ്വിഫ്റ്റ്. 8 എസി സ്ലീപ്പറും 20 എസി സെമി സ്ലീപ്പറും ബസുകൾ ഉൾപ്പടെ 116 ബസുകളുമായാണ് കമ്പനി സർവീസ് ആരംഭിച്ചത്. സർക്കാർ അനുവദിച്ച 100 കോടി കൊണ്ട് വാങ്ങിയ 116 ബസുകളുമായാണ് തുടക്കം. 

Tags:    
News Summary - Two accidents on maiden voyage of K-Swift bus; KSRTC suspects conspiracy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.