തുഷാരയെ പട്ടിണിക്കിട്ട് കൊല്ല​ാൻ​ സൗകര്യമൊക്കിയത് ഭർതൃപിതാവ്​

വെളിയം: സ്​ത്രീധനത്തി​െൻറ പേരിൽ യുവതിയെ പട്ടിണിക്കിട്ട് കൊന്ന സംഭവത്തിൽ ഭർതൃപിതാവിനെതിരെയും കൊലക്കുറ്റം ചുമത്തി. പൂയപ്പള്ളി ചെങ്കുളം പറണ്ടോട് ചരുവിള വീട്ടിൽ തുഷാരയുടെ ഭർതൃപിതാവ് ലാലിയെയാണ് (61) കൊട്ടാരക്കര ഡിവൈ.എസ ്​.പി ദിനരാജി​െൻറ നേതൃത്വത്തിൽ അറസ്​റ്റ്​ ചെയ്തത്. നേരത്തേ അറസ്​റ്റിലായ തുഷാരയുടെ ഭർത്താവ് ചന്തുലാൽ (30), ഭർതൃമാ താവ് ഗീതാലാൽ (55) എന്നിവർക്കെതിരെ ചുമത്തിയ സ്​ത്രീധന പീഡന മരണം, മർദനം, തടങ്കലിൽവെക്കൽ, പട്ടിണിക്കിടൽ എന്നീ വകുപ് പുകളാണ് ഇയാൾക്കെതിരെയും ചുമത്തിയിട്ടുള്ളത്. ഇയാളെ കൊട്ടാരക്കര കോടതിയിൽ ഹാജരാക്കി.

കസ്​റ്റഡിയിൽ വാങ്ങിയ പ്രതികളായ ചന്തുലാലിനെയും മാതാവിനെയും പൊലീസ്​ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് തുഷാരയുടെ മരണത്തിൽ ലാലിക്കുള്ള പങ്കും തെളിഞ്ഞത്. ഇയാൾ പൊലീസി​​െൻറ നിരീക്ഷണത്തിലായിരുന്നു. അതേസമയം, കസ്​റ്റഡി കാലാവധി കഴിഞ്ഞതിനെതുടർന്ന്​ ചന്തുവിനെയും മാതാവിനെയും പൊലീസ്​ കൊട്ടാരക്കര സബ്ജയിലിൽ തിരികെ എത്തിച്ചു.

തുഷാരയെ പട്ടിണിക്കിട്ട് കൊല്ലുന്നതിന് സൗകര്യങ്ങൾ ഒരുക്കിയത് ഭർതൃപിതാവായ പൂയപ്പള്ളി ചെങ്കുളം പറണ്ടോട് ചരുവിള വീട്ടിൽ ലാലി. തുഷാരക്ക് ഭക്ഷണവും വെള്ളവും നിഷേധിച്ചതിലും ആശുപത്രിയിൽ കൊണ്ടുപോകാത്തതിലും ഇയാൾക്ക് പങ്കുണ്ടെന്ന് ഡിവൈ.എസ്​.പി ദിൻരാജ് പറഞ്ഞു. വീട്ടിൽ ആഹാര സാധനങ്ങൾ വാങ്ങുന്നത് ലാലിയാണ്. ഇയാൾ മറ്റ് പ്രതികൾക്കൊപ്പം തുഷാരയെ മർദിക്കുകയും മാസങ്ങളോളം ആഹാരം നൽകാതെ മാനസികമായി പീഡിപ്പിക്കുന്നതിൽ പങ്കാളിയാവുകയും ചെയ്തു. തുഷാര കൈത്തണ്ട മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചപ്പോഴും മാസങ്ങളോളം അബോധാവസ്​ഥയിലായപ്പോഴും ആശുപത്രിയിൽ എത്തിക്കുന്നതിന്​ അധികാരികളെയോ സമീപവാസികളെയോ സമീപിക്കാൻ ഇയാൾ വിസമ്മതിച്ചു.

ചന്തുലാലി​​െൻറ സഹോദരിയെയും കസ്​റ്റഡിൽ എടുക്കുമെന്ന്​ അഭ്യൂഹമുണ്ടായിരുന്നെങ്കിലും നടന്നില്ല. എന്നാൽ, സഹോദരിയും പൊലീസി​െൻറ നിരീക്ഷണത്തിലാണ്. ചന്തുലാലി​െൻറ മൊബൈൽ ഫോൺ വിവരങ്ങൾ സൈബർസെൽ പരിശോധിക്കുമെന്ന് പൊലീസ്​ പറഞ്ഞു. പട്ടിണിക്കിട്ട് കൊലപ്പെടുത്താൻ സ്​ത്രീധനം മാത്രമാണോ മറ്റേതെങ്കിലും സാഹചര്യങ്ങൾ ഉണ്ടോയെന്നും അന്വേഷിക്കുണ്ട്.

സമീപവാസികളുമായി അകൽച്ച പാലിക്കാൻ കാരണം മന്ത്രവാദം മ​ാത്രമല്ല തുഷാരയുടെ അവസ്​ഥ പുറത്തറിയാതിരിക്കാനും കൂടിയാണെന്ന്​ പ്രതികൾ പൊലീസിനോട്​ സമ്മതിച്ചിട്ടുണ്ട്. പൂയപ്പള്ളിയിൽ ഓട് പാകിയ വീട് അടങ്ങിയ വസ്​തുവാണ് ചന്തുലാൽ വാങ്ങിയത്. ആദ്യത്തെ വീട് പൊളിച്ചുമാറ്റിയതിനുശേഷം രണ്ടാമത് പണിയിച്ച വീടും പൊളിച്ചുനീക്കിയശേഷം രണ്ടുപേർക്ക് മാത്രം കിടക്കാൻ മാത്രം കഴിയുന്ന ടിൻഷീറ്റ് മേഞ്ഞ കൂരയിലാണ് താമസിച്ചുവന്നത്. മന്ത്രവാദത്തിന് ഉപയോഗിച്ചിരുന്ന കിണർ നികത്തിയതിലും നാട്ടുകാർ ദുരൂഹത ആരോപിക്കുന്നുണ്ട്​.

Tags:    
News Summary - Tushara murder case- Father in law acquitted -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.