???????? ???????, ???????????? ????????? ???????????, ???? ??????? ??????????

വീട്ടമ്മയെ പട്ടിണിക്കിട്ട്​ കൊന്ന സംഭവം; ഭർത്താവിനും മാതാവിനുമെതിരെ കൊലക്കുറ്റം

വെളിയം: സ്ത്രീധനത്തി​​െൻറ പേരിൽ വീട്ടമ്മയെ പട്ടിണിക്കിട്ട് കൊന്ന കേസിൽ ഭർത്താവിനും ഭർതൃമാതാവിനുമെതിരെ കൊ ലക്കുറ്റം ചുമത്തി. സ്ത്രീധനപീഡനത്തിനൊപ്പം കൊലപാതകം, പട്ടിണിക്കിടൽ, മർദനം, അന്യായമായി തടങ്കലിൽ വെക്കൽ, പീഡനം എന ്നീ കുറ്റങ്ങളാണ് ചുമത്തിയതെന്ന്​ കൊട്ടാരക്കര ഡിവൈ.എസ്.പി ദിൻരാജ് അറിയിച്ചു.
കഴിഞ്ഞ 21നാണ് പൂയപ്പള്ളി ചെങ്കു ളം പറണ്ടോട്ചരുവിള വീട്ടിൽ തുഷാര പീഡനത്തിനിരയായി മരിച്ചത്.

കോടതി അനുമതി ലഭിച്ചാൽ പ്രതികളായ തുഷാരയുടെ ഭർത്താവ് ചന്തുലാൽ, മാതാവ് ഗീതാലാൽ എന്നിവരെ ചെങ്കുളത്തെ വീട്ടിൽ തെളിവെടുപ്പിന്​ കൊണ്ടുവരുമെന്ന് പൊലീസ് പറഞ്ഞു. ആഹാരം നൽകാതെ മാസങ്ങളായി തുഷാരയെ പട്ടിണിക്കിടുകയും പീഡിപ്പിക്കുകയും ചെയ്ത് അബോധാവസ്ഥയിലാക്കുകയായിരുന്നു. അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പി​െച്ചങ്കിലും രക്ഷിക്കാനായില്ല.

യുവതിയെ പട്ടിണിക്കിട്ടുകൊന്ന സംഭവം: വനിതാ കമീഷൻ കേസെടുത്തു
തിരുവനന്തപുരം: കൊല്ലം ഓയൂരിൽ ഭർതൃവീട്ടുകാർ യുവതിയെ പട്ടിണിക്കിട്ട് കൊന്ന സംഭവത്തിൽ വനിതാ കമീഷൻ സ്വമേധയാ കേസെടുത്തു. അധ്യക്ഷ എം.സി. ജോസ​െഫെ​െൻറ നിർദേശ പ്രകാരം കൊല്ലം റൂറൽ ജില്ല പൊലീസ്​ മേധാവിയോട് റിപ്പോർട്ടും ആവശ്യപ്പെട്ടു.

ഓയൂർ കുരിശുമൂട് ചരുവിള വീട്ടിൽ ചന്തുലാലി​​െൻറ ഭാര്യ തുഷാരയാണ് കൊല്ലപ്പെട്ടത്. സ്​ത്രീധനം ആവശ്യപ്പെട്ട് യുവതിയെ പട്ടിണിക്കിട്ടതും ആഭിചാരക്രിയകളുടെ മറവിൽ മർദിച്ചതും കമീഷൻ ഗൗരവമായാണ് കാണുന്നത്. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് കമീഷ​ൻ നടപടി.


Tags:    
News Summary - tushara case husband and mother in law charged with murder-

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.